M G University | എംജി സർവകലാശാലയ്ക്ക് മുന്നിലെ ദളിത് ഗവേഷക വിദ്യാർഥിനിയുടെ നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക്

By Web TeamFirst Published Nov 4, 2021, 7:11 AM IST
Highlights

ഗവേഷണം പൂർത്തിയാക്കാൻ എല്ലാ സൗകര്യവും ഒരുക്കുമെന്ന് വൈസ് ചാൻസലർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ നാനോ സായൻസസിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പരാതിക്കാരി.

കോട്ടയം: എംജി സർവകലാശാലയ്ക്ക്(mg university) മുന്നിലെ ദളിത് ഗവേഷക(dalit student) വിദ്യാർഥിനിയുടെ നിരാഹാരസമരം(fasting strike) ഏഴാം ദിവസത്തിലേക്ക് കടന്നു. ജാതീയ വിവേചനവും ലൈംഗിക അതിക്രമവും ആരോപിച്ചാണ് സമരം. സമരത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ കാക്കുകയാണ് പരാതിക്കാരി.

ഗവേഷണം പൂർത്തിയാക്കാൻ എല്ലാ സൗകര്യവും ഒരുക്കുമെന്ന് വൈസ് ചാൻസലർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ നാനോ സായൻസസിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പരാതിക്കാരി.

അതേസമയം സർവകലാശാലയിലെ ജീവനക്കാരനും ഗവേഷക വിദ്യാർത്ഥിയും പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി പോലീസിനും വിസിക്കും വിദ്യാർത്ഥിനി ഇന്ന് കൈമാറും. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്ന് വിസി വ്യക്തമാക്കിയിട്ടുണ്ട്

ഗവേഷക വിദ്യാർത്ഥിനിയുടെ ആരോപണം വ്യാജമാണെന്നും ഏതെങ്കിലും രീതിയിലുള്ള ലൈംഗിക അതിക്രമം നടന്നതായി വിദ്യാർത്ഥിനി വാക്കാൽ പോലും പരാതി ഉന്നയിച്ചിട്ടില്ലെന്നും വൈസ് ചാൻസിലർ പ്രതികരിച്ചിരുന്നു 

click me!