
പാലക്കാട്: പാലക്കാട് മുണ്ടൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ (Migrant Labourers) തമ്മിലുണ്ടായ സംഘർഷത്തിൽ (Fight) ഒരാൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത് (murder). മുണ്ടൂരിലെ ഒരു ഫർണ്ണീച്ചർ സ്ഥാപനത്തിലെ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷമാണ് തൊഴിലാളിയുടെ മരണത്തിലേക്ക് നയിച്ചത്. വാജിദെന്ന തൊഴിലാളിയാണ് ആക്രമണം നടത്തിയത്. മറ്റൊരു തൊഴിലാളിക്കും സംഘർഷത്തിനിടെ പരിക്കേറ്റു.
ഒരേ കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച വാസിമും അക്രമിച്ച വാജിദും. സ്വത്തിനെച്ചൊല്ലി ഇവരുടെ കുടുംബാംഗങ്ങൾ തമ്മിൽ കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആശാരി പണിക്കാരനായ വാജിദ് ഉളി കൊണ്ട് വാസിമിൻ്റെ കഴുത്തിൽ ആഞ്ഞു കുത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ വാസിമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഘര്‍ഷത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വാസിം എന്ന് പേരുള്ള മറ്റൊരു തൊഴിലാളിക്കാണ് പരിക്കേറ്റത്. കൊലപാതകത്തിന് ശേഷം വാജിദ് സ്വയം കഴുത്തു മുറിച്ചു. ഇയാൾ ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ രണ്ടാമത്തെ തൊഴിലാളി വയനാട് മെഡിക്കൽ കോളേജിലാണ് ഉള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam