
കൊച്ചി: കൊച്ചി പുതുക്കലവട്ടത്ത് റെയിൽവെ ട്രാക്കിൽ കണ്ട മൃതദേഹം കൊലപാതകമാണെന്ന സ്ഥിരീകരണത്തിന് പിന്നാലെ അന്വേഷണത്തിൽ കണ്ടെത്തിയ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടു. ഒഡീഷ സ്വദേശിയായ 31 വയസ്സുള്ള അജിത നായിക് ആണ് കൊല്ലപ്പെട്ടത്. മരിച്ച് ട്രാക്കിൽ കിടന്നയാൾക്ക് ട്രെയിൻ തട്ടിയതിന്റേയോ ട്രെയിനിൽ നിന്ന് വീണതിന്റേയോ യാതൊരു പരിക്കും കാണാഞ്ഞതാണ് കൊലപാതകമെന്ന സംശയം ജനിപ്പിച്ചത്. കേസിൽ പ്രതികളായ അജിത നായികിൻ്റെ ഭാര്യ റീനയെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ സഹായത്തോടെ റീനയാണ് ഭർത്താവായ അജിത നായികിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
എറണാകുളം ഇടപ്പിള്ളി റെയിൽവേ ലൈനിൽ പുതുക്കലവട്ടം ഭാഗത്ത് റെയിൽവേ ട്രാക്കിംഗ് സമീപത്താണ് കൊല്ലപ്പെട്ട അജിത നായിക് കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചത്. ഇവർ ഒഡീഷ സ്വദേശികളാണ്. അജിത നായിക്കും ഭാര്യയും ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള രണ്ട് പെൺകുട്ടികളും ഒന്നിച്ചായിരുന്നു പുതുക്കലവട്ടത്തെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നത്. കൊലചെയ്യപ്പെട്ട അജിത നായിക് സ്ഥിരമായി മദ്യപിച്ച് വന്ന് ഭാര്യയും കുട്ടികളെയും ശാരീരികമായി ഉപദ്രവിക്കുമായിരുന്നു.
ഇന്നലെ രാത്രി അമിതമായി മദ്യപിച്ച് എത്തി അജിത നായിക് ഭാര്യയെയും പ്രായപൂർത്തിയാകാത്ത ഇളയ കുട്ടിയെയും ഉപദ്രവിച്ചു. തുടർന്ന് ഭാര്യ റീന നായിക് ഇയാളെ ചവിട്ടിവീഴ്ത്തി. തുടർന്ന് മകളും ഇയാളെ കഴുത്തിലും നെഞ്ചിലും ചവിട്ടി. മരിച്ചെന്ന് ഉറപ്പായപ്പോൾ റീന ബെഡ്ഷീറ്റിൽ പൊതിഞ്ഞ മൃതദേഹം റെയിൽവെ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു. മരണ കാരണം എന്തെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമാകുമെന്ന്
എളമക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രമോദ് പി യും പാർട്ടിയും നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രി അമിതമായി മദ്യപിച്ച് എത്തി അജിത നായിക് ഭാര്യയെയും പ്രായപൂർത്തിയാകാത്ത ഇളയ കുട്ടിയെയും ഉപദ്രവിച്ചതിനെ തുടർന്ന് ഭാര്യ 41 വയസ്സുള്ള റീന നായിക് ടിയാനെ ചവിട്ടി വീഴ്ത്തി മകളും ഒന്നിച്ച് കഴുത്തിലും നെഞ്ചിലും ചവിട്ടിയും മർദ്ദിച്ചും കൊലപ്പെടുത്തി ബെഡ്ഷീറ്റിൽ പൊതിഞ്ഞ് പുറത്തുകൊണ്ടുപോയി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചതാണ് എന്നാണ് പ്രതികൾ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്നുണ്ട്. പോസ്റ്റ്മോർട്ടം പരിശോധന ഫലം വരുന്ന മുറയ്ക്ക് മരണകാരണ സ്ഥിരീകരിക്കുമെന്ന് എളമക്കര എസ്എച്ച്ഒ എസ്.ഐ പി പ്രമോദ് അറിയിച്ചു. എസ്ഐമാരായ അനിൽകുമാർ ഇ.കെ, അഫ്സൽ ടി.എ, എഎസ്ഐ ഷജിൽ കുമാർ, എസ്സിപിഒ രഞ്ജിത്ത്, സിപിഒ വിഷ്ണു സുകുമാർ, ഡബ്ല്യുസിപിഒ അശ്വതി, ചിഞ്ചു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam