'വേണ്ടത്ര ഭക്ഷണം കിട്ടിയില്ല'; പെരുമ്പാവൂരില്‍ നേരിയ പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍

Published : Mar 30, 2020, 04:12 PM ISTUpdated : Mar 30, 2020, 04:23 PM IST
'വേണ്ടത്ര ഭക്ഷണം കിട്ടിയില്ല'; പെരുമ്പാവൂരില്‍ നേരിയ പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍

Synopsis

സംസ്ഥാനത്ത്  ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികളുള്ള പെരുമ്പാവൂരിലെ ബംഗാള്‍ കോളനിയിലാണ് പ്രതിഷേധം. 

പെരുമ്പാവൂര്‍: കമ്മ്യൂണിറ്റി കിച്ചന്‍ വഴി ആവശ്യത്തിന് ഭക്ഷണം കിട്ടിയില്ലെന്ന  പരാതിയുമായി പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. സംസ്ഥാനത്ത്  ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികളുള്ള പെരുമ്പാവൂരിലെ ബംഗാള്‍ കോളനിയിലാണ് പ്രതിഷേധം. കമ്മ്യൂണിറ്റി കിച്ചന്‍ വഴി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്ന പദ്ധതി പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ  നടത്തിയിരുന്നു.

എന്നാല്‍ തങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിച്ചില്ലെന്ന് പറഞ്ഞാണ് ഇവരുടെ പ്രതിഷേധം. അതിഥി തൊഴിലാളികളുടെ താല്‍പ്പര്യത്തിന് അനുസരിച്ചുള്ള ഭക്ഷണക്രമീകരണമാണ് ഇവിടെ നടത്തിയിരുന്നത്. എന്നാല്‍ ഒരു ചപ്പാത്തി മെഷീന്‍ മാത്രമാണുള്ളത് ഇവിടെയുള്ളത്. മറ്റ് കോളനികളില്‍ നിന്നും ഭക്ഷണത്തിനായി ആളുകള്‍ എത്തിയിരുന്നു. തുടര്‍ന്ന് ഭക്ഷണത്തില്‍ കുറവ് വന്നതോടെയാണ് പ്രതിഷേധം തുടങ്ങിയത്. പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ ഭക്ഷണം നല്‍കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. 

 

PREV
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്