അതിഥി തൊഴിലാളികളുമായി ജാർഖണ്ഡിലേക്ക് ട്രെയിൻ പുറപ്പെട്ടു

Published : May 04, 2020, 08:56 PM IST
അതിഥി തൊഴിലാളികളുമായി ജാർഖണ്ഡിലേക്ക് ട്രെയിൻ പുറപ്പെട്ടു

Synopsis

ജാർഖണ്ഡ് സർക്കാരിന്റെ അനുമതിക്കായി കാത്തുനിൽക്കുകയായിരുന്ന ട്രെയിൻ രാത്രി 8.30 ഓടെയാണ് പുറപ്പെട്ടത്.

കൊച്ചി: സംസ്ഥാനത്ത് ലോക്ഡൗണില്‍ കുടുങ്ങിയ 1165 അതിഥി തൊഴിലാളികളുമായി ജാർഖണ്ഡിലേക്ക് ട്രെയിൻ പുറപ്പെട്ടു. ആലുവയിൽ നിന്നും ജാർഖണ്ഡിലേക്ക് രാവിലെ പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് വൈകി യാത്രയാരംഭിച്ചത്. ജാർഖണ്ഡ് സർക്കാരിന്റെ അനുമതിക്കായി കാത്തുനിൽക്കുകയായിരുന്ന ട്രെയിൻ രാത്രി 8.30 ഓടെയാണ് പുറപ്പെട്ടത്. പശ്ചിമ ബംഗാളിലേക്കുള്ള അടുത്ത ട്രെയിൻ 10 മണിക്ക് ആലുവയിൽ നിന്നും പുറപ്പെടും.

അതിഥി തൊഴിലാളികളെ സ്റ്റേഷനിലേക്ക് എത്തിച്ചു തുടങ്ങി.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ബീഹാര്‍ ഝാര്‍ഖണ്ട് സംസ്ഥാനങ്ങളിലേക്ക് അതിഥി തൊഴിലാളികളുമായി ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന അഞ്ചു ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഇരു സംസ്ഥാനങ്ങളുടെയും അനുമതി ലഭിക്കാത്തതാണ് റദ്ദാക്കാന്‍ കാരണം.

തമിഴ്നാട്ടിൽ മദ്യവിൽപ്പന ശാലകൾ തുറക്കും 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അത് കേരളം തന്നെയെന്ന് അവർക്ക് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു'; മൊണാലിസയുടെ വിവാഹത്തിൽ പ്രതികരിച്ച് സിപിഎം നേതാവ്
കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി ഉണ്ണിക്കൃഷ്ണൻ പോറ്റി; ഭൂമി തട്ടിപ്പ് പരാതി നൽകിയതിന് പിന്നിൽ കടകംപള്ളിയെന്ന് പോറ്റി