
തൃശ്ശൂർ: തൃശ്ശൂരിൽ രണ്ടു ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്‌ചിമ ബംഗാളിലെ ബർദ്ധമാൻ ജില്ലയിയിൽ നിന്നുള്ള അലാമ ഷേക്ക്, ഷേക്ക് അഷ് റാവുൽ ആലം എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരങ്ങളാണ്. തൃശ്ശൂരിലെ തിരൂരിലാണ് സെപ്റ്റിക് ടാങ്ക് ശുചിയാക്കാൻ ഇറങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അപകടത്തിൽപ്പെട്ട് മരിച്ചത്. ഫയർഫോഴ്സ്് എത്തി മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നഷ്ടപെട്ട പണം എടുക്കാനായി ഇറങ്ങിയ തൊഴികളികൾ ആണ് അപകടത്തിൽപെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam