മലപ്പുറത്ത് മണ്ണിടിഞ്ഞ് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

By Web TeamFirst Published Jun 14, 2019, 5:34 PM IST
Highlights

ആസാം സ്വദേശി ഗ്യാങ് ചന്ദാണ് മരിച്ചത്. 

മലപ്പുറം എടപ്പാള്‍ കാവിലപ്പടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശി ഗ്യാങ് ചന്ദാണ് മരിച്ചത്.

കെട്ടിടത്തിന് താഴ്ഭാഗത്ത് നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിയുടെ ദേഹത്തേക്ക് പെട്ടെന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട തൊഴിലാളിയെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്നാണ് മണ്ണ് നീക്കം ചെയ്ത് പുറത്തെടുത്തു. 

ഗുരുതരമായി പരിക്കേറ്റ ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചങ്ങരംകുളം പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി

click me!