പാൽ ക്ഷാമം പരിഹരിക്കുന്നത് ചർച്ച ചെയ്യാൻ മിൽമ യോഗം ഇന്ന്

By Web TeamFirst Published Feb 13, 2020, 6:35 AM IST
Highlights

ഇതര സംസ്ഥാനങ്ങളിൽ നിന്നും പാൽ വാങ്ങാൻ നീക്കമുണ്ടെങ്കിലും കർണാടക നേരത്തെ നൽകിയിരുന്ന പാലിന്റെ പകുതി പോലും ഇപ്പോൾ നൽകുന്നില്ല

തിരുവനന്തപുരം: പാൽ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടി ചർച്ച ചെയ്യാൻ മിൽമ ഇന്ന് യോഗം ചേരും. മുൻ വർഷത്തെ അപേക്ഷിച്ച് നിലവിൽ ഒരു ലക്ഷം ലിറ്റർ പാലിന്റെ കുറവാണുള്ളത്. ഉൽപ്പാദനച്ചെലവ് കൂടിയതും കാലിത്തീറ്റയുടെ വില കൂടിയതുമാണ് കർഷകർ ക്ഷീരമേഖല ഉപേക്ഷിക്കുന്നതിനുള്ള കാരണമായി മിൽമ വിലയിരുത്തുന്നത്. 

ഇതര സംസ്ഥാനങ്ങളിൽ നിന്നും പാൽ വാങ്ങാൻ നീക്കമുണ്ടെങ്കിലും കർണാടക നേരത്തെ നൽകിയിരുന്ന പാലിന്റെ പകുതി പോലും ഇപ്പോൾ നൽകുന്നില്ല. വില കൂട്ടിയാൽ പ്രശ്നത്തിന് പരിഹാരം ആകില്ലെന്ന വിലയിരുത്തലും മിൽമക്കുണ്ട്.

click me!