മിൽമ റിച്ചിന്റെ വിലവർധന പിൻവലിച്ചു, മിൽമ സ്മാർട്ട് വില വർധന തുടരും; മിൽമക്ക് തെറ്റുപറ്റിയെന്ന് മന്ത്രി

Published : Apr 19, 2023, 05:55 PM ISTUpdated : Apr 19, 2023, 06:41 PM IST
മിൽമ റിച്ചിന്റെ വിലവർധന പിൻവലിച്ചു, മിൽമ സ്മാർട്ട് വില വർധന തുടരും; മിൽമക്ക് തെറ്റുപറ്റിയെന്ന് മന്ത്രി

Synopsis

എതിർപ്പുയ‍ര്‍ന്ന സാഹചര്യത്തിൽ പിൻവലിക്കുകയായിരുന്നു. മിൽമക്ക് തെറ്റുപറ്റിയെന്നും വില വർധനക്ക് മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചു.   

തിരുവനന്തപുരം : എതി‍ർപ്പുകൾക്കിടെ മിൽമ റിച്ചിന്റെ (പച്ച കവ‍ർ പാൽ) വില വർധന പിൻവലിച്ചു. മിൽമ സ്മാർട്ട് വില വർധന തുടരും. രണ്ട് രൂപയാണ് പാൽ  ലിറ്ററിന് കൂട്ടിയിരുന്നത്. എതിർപ്പുയ‍ര്‍ന്ന സാഹചര്യത്തിൽ പിൻവലിക്കുകയായിരുന്നു. മിൽമക്ക് തെറ്റുപറ്റിയെന്നും വില വർധനക്ക് മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. മറ്റ് പാല് ഇനങ്ങളെ അപേക്ഷിച്ച് വെറും അഞ്ച് ശതമാനം ആവശ്യക്കാര്‍ മാത്രമാണ് ഈ രണ്ട് ഇനങ്ങൾക്കുമുള്ളതെന്നും അതുകൊണ്ട് പൊതുജങ്ങളെ വല്ലാതെ ബാധിക്കില്ലെന്നുമായിരുന്നു വിലവ‍‍ര്‍ധനയിൽ മിൽമയുടെ ന്യായം. മാത്രമല്ല മറ്റ് ഉത്പന്നങ്ങൾക്ക് വില കൂട്ടിയപ്പോഴും റിച്ചിനും സ്മാര്‍ടിനും വില കൂട്ടിയിരുന്നില്ലെന്നും മിൽമ പറയുന്നു. 

പാലിന് വില കൂട്ടി മിൽമ; വില കൂടുക, പച്ച മഞ്ഞ കവറിലുള്ള പാലിന്

 


 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിപിഎം പിബിയുടെ തലപ്പത്ത് നരേന്ദ്ര മോദിയോ? സഖാവിനെയും സംഘിയേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ'; സജി ചെറിയാനെ പിണറായി തിരുത്താത്തതിലും ഷാഫിയുടെ ചോദ്യം
ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'