വിഴിഞ്ഞം പദ്ധതി പ്രദേശം സന്ദർശിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ, '2024 ൽ കമ്മീഷൻ ചെയ്യും'

Published : Dec 14, 2022, 02:26 PM ISTUpdated : Dec 14, 2022, 02:36 PM IST
വിഴിഞ്ഞം പദ്ധതി പ്രദേശം സന്ദർശിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ, '2024 ൽ കമ്മീഷൻ ചെയ്യും'

Synopsis

നിലവിൽ 15000 ടൺ കരിങ്കല്ല് പ്രതിദിനം സംഭരിക്കുന്നത് 30000 ടൺ ആക്കും. രാത്രിയും പകലും നിർമാണം നടത്തുമെന്നും മന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. പോർട്ട് ഇലക്ട്രിക് സബ് സ്റ്റേഷൻ ജനുവരിയിൽ തുടങ്ങും. ആദ്യ കപ്പൽ സെപ്റ്റംബർ അവസാനം എത്തും. അവസാന ബുധനാഴ്ചകളിൽ അവലോകന യോഗം ചേരും. 2024 ൽ കമ്മീഷൻ നടത്തും. 70 ശതമാനം നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞുവെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. നിലവിൽ 15000 ടൺ കരിങ്കല്ല് പ്രതിദിനം സംഭരിക്കുന്നത് 30000 ടൺ ആക്കും. രാത്രിയും പകലും നിർമാണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം അവലോകന യോഗം കഴിഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പദ്ധതി പ്രദേശം സന്ദർശിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുസ്തകം ഉടനടി പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് എംടിയുടെ മക്കൾ; 'തേജോവധം ചെയ്യുന്നു, മനോവിഷമവും അപമാനവും പറഞ്ഞറിയിക്കാനാവില്ല'
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ