'മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണും, ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല'; ആന്‍റണി രാജു

By Web TeamFirst Published Aug 11, 2022, 10:15 AM IST
Highlights

മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ 22 ന്  മന്ത്രിമാരുടെ  അധ്യക്ഷതയിൽ യോഗം.പുനരധിവാസം ഉൾപ്പെടെ ഉറപ്പാക്കാൻ 17 ഏക്കർ സ്ഥലം കണ്ടെത്തി
 

കോഴിക്കോട് : മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ ഈ മാസം 22 ന്  മന്ത്രിമാരുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് മന്ത്രി ആന്‍റണി രാജു അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾക്ക് അടിസ്ഥാനം ഉണ്ട്. സംസ്ഥാനത്തിന് മാത്രം ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല. പുനരധിവാസം ഉൾപ്പെടെ ഉറപ്പാക്കാൻ 17 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു 

സംസ്ഥാന സർക്കാറിനെതിരെ തലസ്ഥാനത്ത് കടുത്ത പ്രതിഷേധവുമായി ഇന്നലെ ലത്തീൻ സഭയും മത്സ്യത്തൊഴിലാളികളും രംഗത്ത് വന്നിരുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുള്ള തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവർക്ക് പുനരിധവാസം ഉറപ്പാക്കുക, മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളിൽ സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

തീരമേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെതിരെ ബോട്ടുമായി സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പ്രതിഷേധം കനത്തതോടെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ബോട്ടുമായി പോകാൻ സമരക്കാരെ പൊലീസ് അനുവദിച്ചു. തീരത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും നഗരത്തിലേക്ക് ബോട്ടുമായി പുറപ്പെട്ട മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്തും പൂന്തുറയിലും പൊലീസ് ആദ്യം തടഞ്ഞു. പൊലീസിനെ അവഗണിച്ച് ലോറികളിൽ ബോട്ടു കയറ്റി വന്നവരെ പിന്നെ ജനറൽ ആശുപത്രി പരിസരത്തും ഈഞ്ചക്കലും വെച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധം കനത്തു.

സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലന്ന് മത്സ്യത്തൊഴിലാളികൾ പ്രഖ്യാപിച്ചു. ഇതോടെ പൊലീസും മത്സ്യത്തൊഴിലാളികളും തമ്മിൽ ഉന്തും തള്ളുമായി.  ആശുപത്രി പരിസരത്ത് ബോട്ട് തടഞ്ഞതോടെ നഗരത്തിലേക്കുള്ള വഴികളിൽ മുഴുവൻ ഗതാഗതക്കുരുക്കായി. ബോട്ടുമായുള്ള സമരത്തിന് അനുമതിയില്ലെന്നായിരുന്നു പൊലീസ് വിശദീകരണം. ഒടുവിൽ വലിയ സംഘർഷത്തിലേക്ക് വഴിമാറുമെന്ന് കണ്ട് ബോട്ട് കൊണ്ടുപോകാൻ പൊലീസ് അനുമതി നൽകുകയായിരുന്നു.

യാക്കോബായ - ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കത്തിൽ നിയമനിര്‍മ്മാണം നടത്തുമെന്ന് സര്‍ക്കാര്‍ 

കൊച്ചി: യാക്കോബായ- ഓർത്തഡോക്സ് പളളിത്തർക്കത്തിൽ നിയമനിർമാണം നടത്താൻ ഉദ്ദേശിക്കുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്ത് നിയമമാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കണണെന്ന് കോടതി നിർദേശിച്ചു. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണോ ഈ നിയമനിർമാണമെന്ന് അറിയേണ്ടതുണ്ട്. തങ്ങൾക്കനുകൂലമായ സുപ്രീംകോടതി വിധി ഉണ്ടായിട്ടും രാഷ്ട്രീയ കാരണങ്ങളാലാണ് സർക്കാർ കൈയ്യും കെട്ടി നോക്കുനിൽക്കുന്നതെന്ന് ഓർത്തഡോക്സ് സഭ കുറ്റപ്പെടുത്തി. സഭയിൽ ഐക്യവും സമാധാനവും കൊണ്ടുവരികയാണ് ആത്യന്തിക ലക്ഷ്യമെന്നും ഇരുവിഭാഗവും അതിന് മുന്നിട്ടിറങ്ങണമെന്നും കോടതി പരാമർശിച്ചു. തി. എന്തെങ്കിലും സമവായ സാധ്യത സർക്കാർ മുന്നോട്ടുവയ്ക്കുമോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞ കോടതി തങ്ങളും അതിനാണ് ശ്രമിക്കുന്നതെന്നും പരാമർശിച്ചു.

click me!