
തിരുവനന്തപുരം: പാരീസ് യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സില്‍നിന്ന് പിഎച്ച്ഡി ഫെലോഷിപ്പ് ലഭിച്ച തേജസ്വിനിക്ക് അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. പൊതുവിദ്യാലയത്തിലെ മലയാളം മീഡിയം ക്ലാസില്‍ പഠിച്ച് ഉയരങ്ങളിലെത്തിയ തേജസ്വിനിയുടെ നേട്ടം പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം ഐഐഎസ്ഇആറില്‍നിന്ന് ബിഎസ്എംഎസ് കോഴ്സ് പാസായ തേജസ്വിനി ഏഴാം ക്ലാസ് വരെ ചിറയിന്‍കീഴ് ഗവ. യുപി സ്കൂളിലും പിന്നീട് ചിറയിന്‍കീഴ് എസ്എസ് വിജിഎസ്എസിലും ആറ്റിങ്ങല്‍ എച്ച് എസ് എസിലുമാണ് പഠിച്ചത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
തിരുവന്തപുരം IISER ല്‍ നിന്ന് BSMS കോഴ്സ് പാസ്സായി തുടർന്ന് പാരീസ് യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്റ്യൂട്ട് ഓഫ് ന്യുറോ സയന്‍സില്‍ പി എച്ച് ഡി യ്ക്ക് ഫെല്ലോഷിപ്പ് ലഭിച്ച ചിറയിന്‍കീഴ് ഗവ.യു പി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി തേജസ്വിനിക്ക് അഭിനന്ദനങ്ങള്‍.
പ്രീപ്രൈമറി മുതല്‍ ഏഴാം ക്ലാസ്സ് വരെ ചിറയിന്‍കീഴ് ഗവ യു പി സ്കൂളിലും അതിനു ശേഷം ചിറയിന്‍കീഴ് എസ്സ് എസ്സ് വി ജി എച്ച് എസ്സ്, ആറ്റിങ്ങല്‍ ഗവ എച്ച് എച്ച് എസ്സ് എന്നിവിടങ്ങളിലും പഠനം പൂര്‍ത്തിയാക്കി. പൊതുവിദ്യാലയത്തിലെ മലയാളം മീഡിയം ക്ലാസ്സില്‍ പഠിച്ച തേജസ്വിനി പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാതൃകയും പ്രചോദനവുമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam