ആസൂത്രണ ബോർഡിലെ വനിത പ്രാധിനിത്യം; മന്ത്രിമാരെ ഉൾപ്പെടുത്താനല്ല ആവശ്യപ്പെട്ടത്, അതൃപ്‌തി പരസ്യമാക്കി മന്ത്രി ബിന്ദു കൃഷ്‌ണ

Published : Nov 05, 2026, 11:24 AM IST
bindu krishna

Synopsis

ആസൂത്രണ ബോർഡിൽ വിഷയ വിദഗ്‌ധരായ സ്‌ത്രീകളെ ഉൾപ്പെടുത്താത്തതിൽ മന്ത്രി ബിന്ദു കൃഷ്‌ണ അതൃപ്‌തി രേഖപ്പെടുത്തി. മന്ത്രിമാരെ ഉൾപ്പെടുത്തിയ നടപടി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് അവർ വ്യക്തമാക്കി.

കൊച്ചി: ആസൂത്രണ ബോർഡിലെ വനിത പ്രാതിനിധ്യത്തിൽ അതൃപ്‌തി പരസ്യമാക്കി മന്ത്രി ബിന്ദു കൃഷ്‌ണ. വിഷയ വിദഗ്‌ധരായ സ്‌ത്രീകളെയാണ് ബോർഡിൽ ഉൾപ്പെടുത്തേണ്ടിയിരുന്നതെന്നും തങ്ങൾ മന്ത്രിമാരെ ഉൾപ്പെടുത്താനല്ല ആവശ്യപ്പെട്ടതെന്നും ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും ബിന്ദു കൃഷ്‌ണ പറഞ്ഞു. ഇന്ന് ചേരുന്ന ആസൂത്രണ ബോർഡ് യോഗത്തിൽ വിഷയം ചർച്ചയാവുമെന്നാണ് വിവരം.

വനിതകളെ അംഗങ്ങളാക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു കൃഷ്ണ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. വിദഗ്ധ അംഗങ്ങളിൽ വനിതകളില്ലെന്നാണ് കത്തിൽ ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടിയത്. പിന്നാലെയാണ് രണ്ടു വനിതാ മന്ത്രിമാരെ ഉൾപ്പെടുത്തിയത്. കെ തുളസിയെയും ബിന്ദു കൃഷ്ണയെയും ഉൾപ്പെടുത്തുകയായിരുന്നു. ഡോ എസ് എസ് ലാൽ, സി എച്ച് അബ്ദുൽ റഹീം എന്നിവരേയും ബോർഡിൽ അംഗങ്ങളാക്കി. വിദഗ്ധരിൽ പുതുതായി ഉൾപ്പെടുത്തിയ രണ്ടും പുരുഷന്മാർ തന്നെയാണ്. മിൽമ തിരുവനന്തപുരം യൂണിയൻ ഭരണസമിതി തുടരാൻ അനുവദിക്കില്ല. കോടതി പറഞ്ഞതുപോലെ നോട്ടീസ് നൽകി ഹിയറിംഗ് നടത്തി വീണ്ടും പിരിച്ചുവിടും. ഹൈക്കോടതി ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ലെന്നും ബിന്ദു കൃഷ്‌ണ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാലടി സർവകലാശാലയിലെ പരീക്ഷ വിവാദം; സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി, കേസ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് തന്നെ പരി​ഗണിക്കട്ടെ
ചേരാനല്ലൂർ ബെൻസ് അപകടക്കേസ്: അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ എതിർസത്യവാങ്മൂലവുമായി ജയബാലകൃഷ്ണന്റെ കുടുംബം; വാദം ഇന്ന് ഹൈക്കോടതിയിൽ