മണ്ഡലം മാറ്റം അഭ്യൂഹം: തുറന്നടിച്ച് മന്ത്രി ജെ ചിഞ്ചുറാണി; 'ചടയമംഗലം സീറ്റിൽ കണ്ണുവെച്ച സീറ്റ് മോഹികളാണ് അഭ്യൂഹം പ്രചരിപ്പിക്കുന്നത്'

Published : Feb 11, 2026, 10:38 AM IST
minister J Chinchu Rani

Synopsis

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നിൽ സീറ്റിൽ താൽപ്പര്യമുള്ളവരാകാമെന്ന് സിപിഐ നേതാവും മന്ത്രിയുമായ ജെ ചിഞ്ചുറാണി. ചടയമംഗലത്ത് വീണ്ടും മത്സരിക്കാൻ തനിക്ക് സ്വാഭാവിക ക്ലെയിം ഉണ്ടെന്നും അവർ വ്യക്തമാക്കി.

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം മാറി മത്സരിക്കാനുള്ള സാധ്യത തള്ളി സിപിഐ നേതാവും മന്ത്രിയുമായ ജെ ചിഞ്ചുറാണി. തൻ്റെ മണ്ഡലം മാറ്റ വാർത്തയ്ക്ക് പിന്നിൽ സീറ്റിൽ താത്പര്യമുള്ള ചിലരുണ്ടാകാമെന്നും കൊല്ലം ജില്ലയിലെ ചടയമംഗലം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അവർ വ്യക്തമാക്കി. താൻ ഒരു ടേം മാത്രമാണ് മത്സരിച്ചത്. വീണ്ടുമൊരിക്കൽ കൂടി മത്സരിക്കാനുള്ള സ്വാഭാവിക ക്ലെയിം തനിക്കുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മണ്ഡലത്തിൽ വൻ വികസനമാണ് ഉണ്ടായത്. അതിനാൽ തന്നെ ചടയമംഗലത്ത് എൽഡിഎഫ് ജയിക്കുമെന്ന് ഉറപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിന് തിരിച്ചടിയേൽക്കാൻ കാരണം വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനം ചർച്ച ചെയ്യാത്തതുകൊണ്ടാണെന്നും അവർ പറഞ്ഞു. വിവാദങ്ങളായിരിക്കാം ജനം ചർച്ച ചെയ്തതെന്നും ചിഞ്ചുറാണി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലൈംഗിക ചുവയോടെ സംസാരിച്ചു, തർക്കമുണ്ടായതോടെ ദേഹത്ത് കടന്ന് പിടിക്കാൻ ശ്രമം; സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ
ശബരിമല സ്വർണ്ണക്കൊള്ള; 'എസ് ജയശ്രീ പ്രവർത്തിച്ചത് ബോർഡ് തീരുമാനങ്ങൾക്ക് വിരുദ്ധമായി', ജാമ്യം നൽകരുതെന്ന് എസ്ഐടി സുപ്രീംകോടതിയില്‍