
പാലക്കാട്: മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനത്തില്‍ പരാതി നൽകി യൂത്ത് കോൺഗ്രസ്. പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന് നിയമനം നൽകിയതിനെതിരെ കെപിസിസിക്കും എഐസിസിക്കുമാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. പാർട്ടിയിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സതീഷ് തിരുവാലത്തൂർ പ്രതികരിച്ചു. സ്റ്റാഫ് നിയമനത്തിൽ പാലക്കാട്ടെ ഒരൊറ്റ യൂത്ത് കോൺഗ്രസ് - കോൺഗ്രസുകാരെയും പരിഗണിച്ചില്ലെന്നാണ് പരാതി. നിയമനം റദ്ദാക്കിയില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നല്‍കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam