'മന്ത്രി കെ.എം. ഷാജിയുടെ പ്രാ​ഗ് യാത്രയിൽ ദുരൂഹത'; ലീ​ഗ് മറുപടി പറയണമെന്ന് സിപിഎം

Published : Oct 15, 2026, 07:22 PM IST
KM Shaji

Synopsis

മദ്യവ്യവസായ മുതലാളിയും തൊഴിൽ തട്ടിപ്പ് കേസ് പ്രതിയും സ്പോൺസർ ചെയ്ത ഷാജിയുടെ യാത്രയിൽ ലീഗ് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം: കെ.എം. ഷാജി വിദേശയാത്ര വിഷയത്തിൽ ആരോപണവുമായി സിപിഎം. കെ.എം. ഷാജിയുടെ പ്രാഗ് യാത്രയിൽ ദുരൂഹതയുണ്ടെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിക്ക് വിദേശ യാത്ര പോകണമെങ്കിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ അനുമതി വേണം. അനുമതിയില്ലാതെയാണ് ഷാജിയുടെ പ്രാഗ് യാത്ര. മദ്യ വ്യവസായ മുതലാളിയും തൊഴിൽ തട്ടിപ്പ് കേസിലെ പ്രതിയുമാണ് ഷാജിക്ക് ഒപ്പം ഉള്ളതെന്നും അനിൽ പറഞ്ഞു. മന്ത്രിക്കെതിരെ എന്ത് നടപടിയാണ് ലീഗ് നേതൃത്വം സ്വീകരിക്കുന്നത്. മദ്യവ്യവസായ മുതലാളിയും തൊഴിൽ തട്ടിപ്പ് കേസ് പ്രതിയും സ്പോൺസർ ചെയ്ത ഷാജിയുടെ യാത്രയിൽ ലീഗ് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സർക്കാർ നീതി ഉറപ്പാക്കും; പ്രതിക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ടി സിദ്ദിഖ്
'എക്സാലോജിക്കും സിഎംആർഎല്ലും നടത്തിയത് കരാർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക ഇടപാട്'; ന്യായീകരിച്ച് എം വി ഗോവിന്ദൻ