ഇതേ കമ്പനിയുടെ വിമാനം പിണറായി ഉപയോഗിച്ചിട്ടുണ്ട്; കാലം മാറുന്നതനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രയിൽ മാറ്റങ്ങൾ വേണമെന്ന് മന്ത്രി കെ മുരളീധരൻ

Published : Sep 24, 2026, 10:28 AM IST
K Muraleedharan

Synopsis

മുഖ്യമന്ത്രിയുടെ സ്പോൺസേർഡ് യാത്രയിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. ഇതേ കമ്പനിയുടെ വിമാനം പിണറായി ഉപയോഗിച്ചിട്ടുണ്ടെന്നും കാലം മാറുന്നതനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രയിൽ മാറ്റങ്ങൾ വേണമെന്നും മുരളീധരൻ

തൃശൂർ: മുഖ്യമന്ത്രിയുടെ സ്പോൺസേർഡ് യാത്രയിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. ഇതേ കമ്പനിയുടെ വിമാനം പിണറായി ഉപയോഗിച്ചിട്ടുണ്ടെന്നും കാലം മാറുന്നതനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രയിൽ മാറ്റങ്ങൾ വേണമെന്നും മുരളീധരൻ പറഞ്ഞു. കരിവണ്ടി മാറി വന്ദേഭാരത് വന്നു. സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാം. സ്പോൺസർ ആരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിക്കൊള്ളുമെന്നും തനിക്ക് ഇത്തരമൊരു വിമാനയാത്ര ഇപ്പോൾ നടത്തേണ്ട ആവശ്യമില്ലെന്നും മുരളീധരൻ തൃശൂരിൽ പറഞ്ഞു.

ശബരിമല സ്വർണ്ണ കിരിടം അവിടെ തന്നെ ഉണ്ടെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. ശബരിമല കാര്യങ്ങൾ നോക്കാൻ എഡിഎമ്മിനെ അവിടെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അവിടെയെത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കും. എഡിഎമ്മിൻ്റെ പരിശോധന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും. മുറുക്കി പിടിക്കേണ്ടതിനെ മുറുക്കി പിടിക്കും. ശബരിമല സംബന്ധിച്ച് മുഖ്യമന്ത്രി തനിക്ക് ഒരു നിർദേശവും നൽകിയിട്ടില്ല. ശബരിമലയിൽ പണത്തിന് യാതൊരു പഞ്ഞവും ഇല്ല. അഗ്രസീവായി സ്റ്റാന്റ് എടുക്കേണ്ടിടത്ത് അങ്ങനെതന്നെ ചെയ്യുമെന്നും കെ മുരളീധരൻ പ്രതികരിച്ചു. സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല. 657 മരുന്നുകൾ ആശുപത്രിയിൽ സറ്റോക്കുണ്ട്. ബ്ലാക്ക് സ്റ്റോൺ ഏജൻ്റുമാരായി ചിലർ പ്രവർത്തിക്കുകയാണ്. സർക്കാർ ആശുപത്രികളിൽ ഒരു മരുന്ന് ക്ഷാമവുമില്ല. ചിലരുടെ അസൂയക്കും കഷണ്ടിക്കും ആണ് മരുന്നില്ലാത്തതെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഷിബു മീരാൻ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി; ടി പി അഷ്റഫലി ഒഴിഞ്ഞതോടെയാണ് നിയമനം
കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം, അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടറുടെ നിർദേശം