Kerala governor :'ഭരണഘടനാ ബാധ്യത നിർവഹിക്കേണ്ടവർ അത് ചെയ്യണം', ഗവർണർക്കെതിരെ മന്ത്രി രാധാകൃഷ്ണൻ

Published : Feb 18, 2022, 09:23 AM ISTUpdated : Feb 18, 2022, 10:44 AM IST
Kerala governor :'ഭരണഘടനാ ബാധ്യത നിർവഹിക്കേണ്ടവർ അത് ചെയ്യണം', ഗവർണർക്കെതിരെ മന്ത്രി രാധാകൃഷ്ണൻ

Synopsis

ഭരണഘടനാ ബാധ്യത നിർവഹിക്കേണ്ടവർ അത് ചെയ്യാൻ തയ്യാറാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഭരണഘടനാ പദവിയിലിരിക്കുന്നയാൾ അത് നിർവ്വഹിക്കാത്തത് ശരിയായ രീതിയല്ലെന്നുമാണ് മന്ത്രിയുടെ വിമർശനം.

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനിടെ സംസ്ഥാന സർക്കാർ-ഗവർണർ (Governor Arif Mohammad Khan) പോര് കൂടുതൽ രൂക്ഷമാകുകയാണ്. ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ രാധാകൃഷ്ണൻ (K Radhakrishnan) രംഗത്തെത്തി. ഭരണഘടനാ ബാധ്യത നിർവഹിക്കേണ്ടവർ അത് ചെയ്യാൻ തയ്യാറാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഭരണഘടനാ പദവിയിലിരിക്കുന്നയാൾ അത് നിർവ്വഹിക്കാത്തത് ശരിയായ രീതിയല്ലെന്നുമാണ് മന്ത്രിയുടെ വിമർശനം. ഗവർണർ ഉന്നയിക്കുന്ന വിഷയം വേറെ ചർച്ച ചെയ്യുമെന്നും മന്ത്രി രാധാകൃഷ്ണൻ വിശദീകരിച്ചു. 

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ ഇന്നലെ ഒപ്പിടാൻ വിസമ്മതിച്ചത് വലിയ അനിശ്ചിതത്വമുണ്ടാക്കിയിരുന്നു. 
ഒടുവില്‍ ഗവര്‍ണ്ണറെ വിമര്‍ശിച്ച സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ ചുമതലയിൽ നിന്ന്  മാറ്റിയാണ് സര്‍ക്കാര്‍ അനുനയത്തിലെത്തിയത്. ഗവർണറുടെ അഡീഷണൽ പിഎ സ്ഥാനത്ത് ഹരി എസ് കർത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ ജ്യോതിലാൽ വെച്ച കത്താണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളവരെ രാജ്ഭവനിൽ നിയമിക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് കത്തിലുണ്ടായിരുന്നത്. അഡീ.പിഎക്ക് നിയമന ശുപാർശ അംഗീകരിച്ച ശേഷം തന്റെ  ഓഫീസിന് സർക്കാർ നൽകിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായിഅവഹേളനമാണെന്ന ഗവർണർ തുറന്നിടിച്ചു. അതേസമയം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷൻ വിഷയത്തില്‍ ഗവര്‍ണ്ണര്‍ ഉന്നയിച്ച പ്രശ്നം ഇപ്പോഴും ബാക്കിയാണ്.

 

Kerala Governor : പുകയുന്ന പ്രതിഷേധത്തിനിടെ നയപ്രഖ്യാപനം, 'ഗോ ബാക്ക്' വിളിച്ച് പ്രതിപക്ഷം

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച്  പ്രതിപക്ഷം

സർക്കാരിനും ഗവർണർക്കുമെതിരെ രൂക്ഷവിമർശനമുന്നയിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. സഭ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി. ഗവര്‍ണര്‍ സഭയിലേക്ക് എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളികള്‍ ആരംഭിച്ചിരുന്നു. ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടു. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തോട് ക്ഷുഭിതനായാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. പ്രതിഷേധിക്കേണ്ട  സമയം ഇതല്ലെന്ന് പ്രതിപക്ഷത്തോട് ഗവര്‍ണര്‍ പറഞ്ഞു. 

 


 

 

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം