ഭരിക്കുന്ന വകുപ്പിന്റെ വെബ്സൈറ്റിൽ മന്ത്രിയുടെ ചിത്രം, മാറ്റിയില്ല; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു

Published : Mar 21, 2024, 04:53 PM ISTUpdated : Mar 21, 2024, 06:29 PM IST
ഭരിക്കുന്ന വകുപ്പിന്റെ വെബ്സൈറ്റിൽ മന്ത്രിയുടെ ചിത്രം, മാറ്റിയില്ല; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു

Synopsis

നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരിശോധിച്ച ശേഷം നടപടി എടുക്കുമെന്നും  തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടും സ്ഥാനാര്‍ത്ഥിയായ മന്ത്രിയുടെ ചിത്രം വെബ്സൈറ്റിൽ നിന്ന് നീക്കിയില്ല. പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റിലാണ് മന്ത്രി കെ രാധാകൃഷ്ണന്റെ ചിത്രം ഇപ്പോഴുമുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂര്‍ മണ്ഡലത്തിൽ മന്ത്രി കെ രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. മന്ത്രി മണ്ഡലത്തിൽ പ്രചാരണ തിരക്കിലുമാണ്. അതിനിടെയാണ് വെബ്സൈറ്റിൽ ഇപ്പോഴും ചിത്രമുണ്ടെന്ന വിവരം പുറത്തുവരുന്നത്. പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ മത്സരിക്കുന്ന ജനപ്രതിനിധികളുടെ ചിത്രം ഒഴിവാക്കേണ്ടതാണ്. ഈ നിയമമാണ് മന്ത്രി ലംഘിച്ചത്. അതേസമയം നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരിശോധിച്ച ശേഷം നടപടി എടുക്കുമെന്നും  തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
Read more Articles on
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി