തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടൽ: മന്ത്രിയുടെ മൊഴി, എഡിജിപിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, പ്രശ്നമുണ്ടായപ്പോൾ വിളിച്ചിട്ടും ഫോണെടുത്തില്ല

Published : Jul 17, 2025, 09:57 AM IST
rajan adgp ajith kumar

Synopsis

ഗൂഢാലോചനയെ സഹായിക്കുന്ന രീതിയിലായിരുന്നു തൃശ്ശൂ‍ര്‍ പൂരം അലങ്കോലപ്പെട്ട ദിവസം പൊലീസിന്റെ നടപടികളെന്നാണ് മന്ത്രിയുടെ മൊഴി

തിരുവനന്തപുരം : തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായതായി സംശയിക്കുന്നുവെന്ന് മന്ത്രി രാജൻ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി. ഗൂഢാലോചനയെ സഹായിക്കുന്ന രീതിയിലായിരുന്നു തൃശ്ശൂ‍ര്‍ പൂരം അലങ്കോലപ്പെട്ട ദിവസം പൊലീസിന്റെ നടപടികളെന്നാണ് മന്ത്രിയുടെ മൊഴി. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ മൊഴിയെടുത്തത്. 

അന്ന് തൃശ്ശൂരിലുണ്ടായിരുന്ന ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആ‍ര്‍ അജിത് കുമാറിനെതിരെയും മന്ത്രി രാജൻ മൊഴി നൽകി. പൂരത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് സംശയിക്കുന്നതായി എം ആ‍ര്‍ അജിത് കുമാറിന് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ പ്രശ്നം ഉണ്ടായ ശേഷം ഞാൻ വിളിച്ചെങ്കിലും അജിത് കുമാർ ഫോൺ എടുത്തില്ലെന്നുമാണ് മൊഴി. നേരത്തെയും ഈ വിവരം മന്ത്രി മാധ്യമങ്ങൾക്ക് മുന്നിലടക്കം വെളിപ്പെടുത്തിയിരുന്നു. പ്രത്യേക സംഘ തലവൻ ഡിഐജി തോംസൺ ജോസിന് മുന്നിലും മന്ത്രി എഡിജിപിക്കെതിരെ മൊഴി നൽകി. ഇന്നലെ രാത്രി തിരുവനന്തപുരത്ത് വച്ചായിരുന്നു മൊഴിയെടുപ്പ്. 

 

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി