ബേപ്പൂർ തുറമുഖം മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

Published : Oct 29, 2020, 10:13 PM IST
ബേപ്പൂർ തുറമുഖം മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

Synopsis

ബേപ്പൂർ തുറമുഖം മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രമാക്കി മാറ്റുമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി. 

കോഴിക്കോട്: ബേപ്പൂർ തുറമുഖം മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രമാക്കി മാറ്റുമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി. സംസ്ഥാനത്ത് കടൽ വഴിയുള്ള ജലഗതാഗതത്തിന് പ്രാധാന്യം നൽകും. ബേപ്പൂരിൽ എത്തിച്ച പുതിയ ടഗ്ഗ് കപ്പലിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.

ബേപ്പൂരിലെ വികസന സാധ്യത കണക്കിലെടുത്ത് കൂടുതൽ കപ്പലുകൾ തുറമുഖത്തത്തിക്കും.  ലക്ഷദ്വീപുമായുള്ള വാണിജ്യ, വ്യാപാര ബന്ധം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിനൊപ്പം കേരളത്തിലെ ജല ഗതാഗത സാധ്യതയും ഉയരാൻ ഇത് കാരണമാകും.   പരമ്പരാഗത കപ്പൽ നിർമാണ തൊഴിലാളികൾ ബേപ്പൂരുള്ളത് അനുയോജ്യ ഘടകമാണെന്നും മന്ത്രി പറഞ്ഞു. 

തുറമുഖങ്ങളിലെത്തുന്ന കപ്പലുകളെ കെട്ടിവലിക്കുന്നതിനും ക്രൂ മാറ്റുന്നതിനു മാണ് ടഗ്ഗുകൾ ഉപയോഗിക്കുക. തുറമുഖ വകുപ്പ് സ്വന്തമാക്കിയ രണ്ട് ടഗ്ഗുകളിൽ ഒന്നായ മിത്ര ഇനി മതുൽ ബോപ്പൂർ തുറമുഖത്തുണ്ടാകും. മറ്റൊരു ടഗ്ഗായ ധ്യനി കണ്ണൂർ അഴീക്കൽ തുറമുഖത്താണ് ഉപയോഗിക്കുക. ഗോവയിലെ വിജയ് മറൈൻ ഷിപ്പ്യാർഡിലാണ് ടഗ്ഗുകൾ നിർമ്മിച്ചത്. 

ബേപ്പൂരിലുണ്ടായിരുന്ന തുറമുഖ വകുപ്പിന്റെ ചാലിയാർ എന്ന മോട്ടോർ ടഗ്ഗുപയോഗിച്ചാണ് നിലവിൽ വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് നടക്കുന്നത്. പുതിയ ടഗ്ഗുകളെത്തുന്നതോടെ ക്രൂചെയ്ഞ്ചിംഗ് അടക്കമുള്ള വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി