
കൊല്ലം: ഐഷ പോറ്റി കോൺഗ്രസ്സിൽ ചേർന്നതിൽ വൈകാരിക പ്രതികരണവുമായി മന്ത്രി കെഎൻ ബാലഗോപാൽ. കുടുംബത്തിലെ ജ്യേഷ്ഠ സഹോദരിയെ പോലെ കണ്ടയാളാണ് ഐഷ പോറ്റിയെന്നും നമ്മളെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം ചേർന്നതിൽ അതീവ ദു:ഖമുണ്ടെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. കോൺഗ്രസ്സിൽ പോകാൻ പാടില്ലായിരുന്നു. വ്യക്തിപരമായി ദേഷ്യമില്ല. പോയതിൽ പിന്നീട് വിഷമിക്കുമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.
യുഡിഎഫ് സഹകരണ ചർച്ചകൾക്കിടെ ഐഷാ പോറ്റി, കേന്ദ്ര വിരുദ്ധ പോരാട്ടത്തിന് കോൺഗസ് സംഘടിപ്പിച്ച രാപ്പകൽ സമര വേദിയിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചായിരുന്നു ഐഷ എത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഇവരെ സ്വീകരിച്ചത്. സമര വേദിയിൽ വെച്ച് ഐഷ പോറ്റിക്ക് കോൺഗ്രസ് അംഗത്വം നൽകി. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പ്രതിപക്ഷ നേതാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.
അതിനിടെ, കോൺഗ്രസിലേക്കുള്ള കൂറുമാറ്റത്തിന് പിന്നാലെയുള്ള സിപിഎം നേതാക്കളുടെ വിമർശത്തിന് മറുപടിയുമായി മുൻ എംഎൽഎ ഐഷ പോറ്റി രംഗത്തെത്തിയിരുന്നു. വർഗ വഞ്ചക എന്ന് വിളിക്കുന്നവർ മറ്റ് പാർട്ടിയിൽ നിന്ന് സിപിഎമ്മിലേക്ക് വന്ന സരിൻ്റേയും, ശോഭന ജോർജിന്റെയും കാര്യമോർക്കണമെന്നായിരുന്നു ഐഷ പോറ്റിയുടെ വിമര്‍ശനം. കൂടുതൽ സ്വാതന്ത്ര്യത്തോടെ ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എല്ലാം തന്നെന്ന് പറഞ്ഞ പാർട്ടി ഇന്നില്ലെന്നും ഐഷ പോറ്റി പറഞ്ഞു.
ഐഷ പോറ്റിക്ക് അധികാരമോഹമാണെന്നും എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചുവെന്നുമാണ് സിപിഎം നേതാക്കളുടെ വിമര്‍ശനം. ഐഷ പോറ്റിക്ക് പാര്‍ട്ടി അവസരങ്ങള്‍ നല്‍കിയില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി വിമര്‍ശിച്ചിരുന്നു. മൂന്ന് തവണ എംഎല്‍എയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. അവഗണിച്ചു എന്ന് പറയുന്നത് ശരിയല്ല. ഐഷയുടെ തീരുമാനം മതിപ്പ് ഉണ്ടാക്കുന്നതല്ലെന്നും പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നെന്നും എം എ ബേബി ഇന്ന് പ്രതികരിച്ചിരുന്നു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയും ഐഷ പോറ്റിക്കെതിരെ രൂക്ഷ വിമർശനം ഉയര്‍ത്തിയിരുന്നു. 'അധികാരം ഇല്ലാത്തപ്പോൾ ഒഴിഞ്ഞുമാറുന്നത് പാർട്ടി പ്രവർത്തകയ്ക്ക് ചേർന്നതല്ല' എന്നായിരുന്നു സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിമർശനം.
ഐഷ പോറ്റിക്ക് അധികാരമോഹമാണെന്നും എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചുവെന്നുമാണ് സിപിഎം നേതാക്കളുടെ വിമര്‍ശനം. ഐഷ പോറ്റിക്ക് പാര്‍ട്ടി അവസരങ്ങള്‍ നല്‍കിയില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി വിമര്‍ശിച്ചിരുന്നു. മൂന്ന് തവണ എംഎല്‍എയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. അവഗണിച്ചു എന്ന് പറയുന്നത് ശരിയല്ല. ഐഷയുടെ തീരുമാനം മതിപ്പ് ഉണ്ടാക്കുന്നതല്ലെന്നും പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നെന്നും എം എ ബേബി പ്രതികരിച്ചിരുന്നു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയും ഐഷ പോറ്റിക്കെതിരെ രൂക്ഷ വിമർശനം ഉയര്‍ത്തിയിരുന്നു. 'അധികാരം ഇല്ലാത്തപ്പോൾ ഒഴിഞ്ഞുമാറുന്നത് പാർട്ടി പ്രവർത്തകയ്ക്ക് ചേർന്നതല്ല' എന്നായിരുന്നു സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam