യൂണിവേഴ്‍സിറ്റി കോളേജില്‍ പിടിമുറുക്കി സര്‍ക്കാര്‍; കൂടുതല്‍ നടപടികളുണ്ടാകുമെന്ന് മന്ത്രി

By Web TeamFirst Published Jul 20, 2019, 10:12 AM IST
Highlights

അധ്യാപകരെ സ്ഥലംമാറ്റും.  വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

തിരുവനന്തപുരം:  യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. അധ്യാപകരെ സ്ഥലംമാറ്റും.  വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ് കടത്തിയതിൽ അധ്യാപകരുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നിഖിലയുടെ ആത്മഹത്യാശ്രമത്തിന് ശേഷം നൽകിയ നിർദ്ദേശങ്ങൾ കോളേജില്‍ നടപ്പായില്ല. വിദ്യാർത്ഥികളെ നിർബന്ധിച്ച് സമരങ്ങൾക്കിറക്കാന്‍ അനുവദിക്കില്ല. കോളേജില്‍ സംഘടനാ പ്രവർത്തനങ്ങൾക്ക് പരിധി ഏര്‍പ്പെടുത്താന്‍ നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. 

യൂണിവേഴ്‍സിറ്റി കോളേജില്‍ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിക്ക് നേരെ വധശ്രമമുണ്ടായ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. അന്വേഷണത്തില്‍ കേരള സര്‍വ്വകലാശാല പരീക്ഷാക്രമക്കേട് ഉള്‍പ്പടെയുള്ളവ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയിരുന്നു. വൈസ് ചാന്‍സലര്‍ വി പി മഹാദേവന്‍പിള്ള രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ വെള്ളിയാഴ്ച നേരിയതോതില്‍ സംഘര്‍ഷമുണ്ടായിരുന്നു. 

click me!