
കോഴിക്കോട്: ലോക സമൂഹത്തിലെ പാരമ്പര്യവാദികൾ പുരോഗമനചിന്തയിലേക്ക് വരുമ്പോൾ നമ്മൾ കേരളീയർ പുരോഗതിയിൽ നിന്നും പാരമ്പര്യവാദത്തിന്‍റെ പഴയ കാലത്തിലേക്ക് നടക്കുകയാണെന്ന് മന്ത്രി കെ ടി ജലീൽ.
സ്ത്രീകൾ അവിടേക്ക് പോകരുത് ഇവിടേക്ക് വരരുത് എന്നൊക്കെ പറയുന്നത് അവരെ അകത്തളങ്ങളിൽ കെട്ടിയിടാനുള്ള ശ്രമമാണ്. ഇത് കഴിഞ്ഞുപോയ കാലത്തേക്കുള്ള തിരിച്ച് പോക്കാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വനിത പോളിടെക്നിക്കിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി കെ ടി ജലീല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam