ആരോഗ്യനില മെച്ചപ്പെട്ടു; മന്ത്രി എം എം മണി ആശുപത്രി വിട്ടു

By Web TeamFirst Published Jun 17, 2020, 7:05 PM IST
Highlights

ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് മെഡിക്കൽ ബോർഡ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. 
 

തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ  തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി എം എം മണി ആശുപത്രി വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മന്ത്രി.  ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് മെഡിക്കൽ ബോർഡ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. 

ശനിയാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.  ചൊവ്വാഴ്ച നടന്ന സ്കാനിംഗ്‌ പരിശോധനയിൽ പുതിയ രക്തസ്രാവ ലക്ഷണങ്ങളില്ലെന്നും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നും കണ്ടെത്തി.  



 

click me!