മദ്യ കമ്പനി ഭൂഗർഭജലം ഉപയോഗിക്കില്ലെന്ന് സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്; മഴവെള്ള സംഭരണികൾ സന്ദർശിച്ച് മന്ത്രി

Published : Feb 17, 2025, 07:13 PM IST
മദ്യ കമ്പനി ഭൂഗർഭജലം ഉപയോഗിക്കില്ലെന്ന് സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്; മഴവെള്ള സംഭരണികൾ സന്ദർശിച്ച് മന്ത്രി

Synopsis

അഹല്യ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവിനെയും, മുൻ പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചെങ്കിലും അവർ വരാത്തതിൽ നിരാശയുണ്ടെന്നും മന്ത്രി പറഞ്ഞു. 

പാലക്കാട്: പാലക്കാട് അഹല്യ ക്യാമ്പസിലെ മഴവെള്ള സംഭരണികൾ സന്ദർശിച്ച് മന്ത്രി എംബി രാജേഷ്. എലപ്പുള്ളിയിൽ മദ്യ നിർമാണ കമ്പനി മഴവെള്ള സംഭരണി നിർമ്മിക്കുമെന്ന് പറഞ്ഞതിനെ പരിഹസിച്ചവർ അഹല്യയിൽ വന്ന് പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. അഹല്യ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവിനെയും, മുൻ പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചെങ്കിലും അവർ വരാത്തതിൽ നിരാശയുണ്ടെന്നും മന്ത്രി പറഞ്ഞു. മദ്യ കമ്പനി ഭൂഗർഭജലം ഉപയോഗിക്കില്ലെന്ന് സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്. ഒയാസിസ് കമ്പനിയുടെ വക്താവല്ലെന്നും സർക്കാരിനെതിരെ ആരോപണം വന്നത് കൊണ്ടാണ് മറുപടി പറയുന്നതെന്നും മന്ത്രി പറഞ്ഞു.

ആവശ്യങ്ങള്‍ നേടാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആശാവർക്കർമാർ; ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാസംഗമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി