പുതുപ്പള്ളിയിൽ എൽഡിഎഫ് വിജയിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Published : Sep 04, 2023, 10:31 AM IST
പുതുപ്പള്ളിയിൽ എൽഡിഎഫ് വിജയിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Synopsis

ചുവപ്പിനെ കാവി ആക്കാൻ ആഗ്രഹിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. ഈ നീക്കം പുതുപ്പള്ളി മാത്രം ലക്ഷ്യമാക്കി ഉള്ളതാണെന്ന് കരുതാനാകില്ലെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

കോഴിക്കോട്: പുതുപ്പള്ളിയിൽ എൽഡിഎഫ് വിജയിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചുവപ്പിനെ കാവി ആക്കാൻ ആഗ്രഹിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. ഈ നീക്കം പുതുപ്പള്ളി മാത്രം ലക്ഷ്യമാക്കി ഉള്ളതാണെന്ന് കരുതാനാകില്ലെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. മതനിരപേക്ഷതയുടെ പ്രതീക്ഷയാണ് ചുവപ്പ്. ആ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചാൽ നിരാശ സൃഷ്ടിക്കപ്പെടും. ചുവപ്പിന്റെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവർത്തനങ്ങളെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം