
ഇടുക്കി: പിജെ ജോസഫിന് മന്ത്രി തുല്യ പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്. ജോസഫ് സാർ യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാവും യുഡിഎഫിന്റെ ആദ്യ കൺവീനറുമാണ്. പദവി സ്വാഭാവികമായും അവകാശപ്പെട്ടതാണ്. ഈ ആവശ്യം യുഡിഎഫ് നേതാക്കൾക്ക് മുമ്പിൽ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മോൻസ് ജോസഫ് പറഞ്ഞു. പിജെ ജോസഫിൻ്റെ പിറന്നാൾ ആഷോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിൻ്റെ നിലപാട് നാളെ പാർലമെൻ്റ് സ്റ്റാൻഡിങ് കമ്മറ്റിയിൽ ആവർത്തിക്കും. പുതിയ ഡാം എന്നത് തന്നെയാണ് നിലപാട്. ജനങ്ങളുടെ സുരക്ഷയും തമിഴ്നാടിന് വെള്ളവുമാണ് ലക്ഷ്യം. ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥ തല ചർച്ചയിൽ ശുഭ പ്രതീക്ഷയുണ്ട്. പുതിയ ഡാം വിഷയത്തിൽ തമിഴ്നാട് അവരുടെ നിലപാട് പറഞ്ഞു. നമ്മളും നമ്മുടെ നിലപാട് പറഞ്ഞിട്ടുണ്ട്. അവർ നിലപാട് കടുപ്പിച്ചതായി തോന്നുന്നില്ലെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam