'പുള്ളിമാൻ്റെ പുള്ളി മായ്ക്കാൻ ആവില്ല, എൽഡിഎഫ് സർക്കാരിൻ്റെ പങ്കും അത് പോലെ'; ദേശീയ പാത വികസനത്തിൽ റിയാസ്

Published : Mar 11, 2024, 11:35 AM ISTUpdated : Mar 11, 2024, 11:45 AM IST
'പുള്ളിമാൻ്റെ പുള്ളി മായ്ക്കാൻ ആവില്ല, എൽഡിഎഫ് സർക്കാരിൻ്റെ പങ്കും അത് പോലെ'; ദേശീയ പാത വികസനത്തിൽ റിയാസ്

Synopsis

പുള്ളിമാൻ്റെ പുള്ളി മായ്ക്കാൻ ആവില്ല എന്നത് പോലെ തന്നെയാണ് ദേശീയ പാത വികസനത്തിൽ എൽഡിഎഫ് സർക്കാരിൻ്റെ പങ്കും മായ്ക്കാൻ ആവില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

മലപ്പുറം: ദേശീയ പാത വികസനത്തിൽ സംസ്ഥാനത്തിൻ്റെ പങ്ക് എന്താണെന്ന് ജനങ്ങൾക്ക് അറിയാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പുള്ളിമാൻ്റെ പുള്ളി മായ്ക്കാൻ ആവില്ല എന്നത് പോലെ തന്നെയാണ് ദേശീയ പാത വികസനത്തിൽ എൽഡിഎഫ് സർക്കാരിൻ്റെ പങ്കും മായ്ക്കാൻ ആവില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. തലശ്ശേരി മാഹി ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ സംസാരിക്കുയായിരുന്നു മുഹമ്മദ് റിയാസ്. 

വികസനം തെരഞ്ഞെടുപ്പ് സ്റ്റണ്ട് അല്ല. എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയല്ല വികസനം നടത്തുന്നത്. വികസനം മത്സരമായി കാണുന്നില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ നടപടികള്‍ വേഗത്തിൽ പൂർത്തിയാക്കിയത് സംസ്ഥാന സര്‍ക്കാരാണ്. വിവിധ വകുപ്പുകൾ ദേശീയ പാത അതോറിറ്റിക്കൊപ്പം നിന്നാണ് പദ്ധതി പൂർത്തിയാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരുടെയും ക്രെഡിറ്റ് എടുക്കാൻ ഇല്ലെന്ന് പറഞ്ഞ മുഹമ്മദ് റിയാസ്, ബൈപ്പാസില്‍ ബിജെപി അധ്യക്ഷൻ്റെ റോഡ് ഷോ നടത്തുന്നതിനെ കുറിച്ചും പ്രതികരിച്ചു. റോഡ് ഷോ  നടത്താൻ ആർക്കും അവകാശമുണ്ടെന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ