കളമശേരിയിൽ പെയ്തത് അസാധാരണ മഴ, ഇടപ്പള്ളിയിൽ പലയിടത്തും കാനയില്ല, ആഴം കൂട്ടേണ്ടി വരും: മന്ത്രി രാജീവ്

Published : May 30, 2024, 05:59 PM IST
കളമശേരിയിൽ പെയ്തത് അസാധാരണ മഴ, ഇടപ്പള്ളിയിൽ പലയിടത്തും കാനയില്ല, ആഴം കൂട്ടേണ്ടി വരും: മന്ത്രി രാജീവ്

Synopsis

നാളെ തന്നെ കാന ശുചീകരണം തുടങ്ങുമെന്ന് പറഞ്ഞ അദ്ദേഹം കയ്യേറ്റം ഒഴിപ്പിക്കേണ്ടതുണ്ടെന്നും പട്ടിക നഗരസഭക്ക് നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി

കൊച്ചി: കളമശേരിയിൽ ഉണ്ടായത്  അസാധാരണ മഴയെന്ന് മന്ത്രി പി.രാജീവ്. കഴിഞ്ഞ വർഷം ഓപ്പറേഷൻ വാഹിനി നന്നായി നടന്നുവെന്നും ഇത്തവണ തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമായതിനാൽ ഓപ്പറേഷൻ വാഹിനി പ്രവര്‍ത്തനവും തടസ്സപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. നാളെ തന്നെ കാന ശുചീകരണം തുടങ്ങുമെന്ന് പറഞ്ഞ അദ്ദേഹം കയ്യേറ്റം ഒഴിപ്പിക്കേണ്ടതുണ്ടെന്നും പട്ടിക നഗരസഭക്ക് നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഇടപ്പള്ളിയിൽ പലയിടത്തും കാനയില്ലെന്നും ഇടപ്പള്ളി തോട് രണ്ട് ദിവസം കൊണ്ട് വൃത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പാലിറ്റി കർശനമായ നടപടികളെടുക്കണം. കാനകളുടെ ആഴം കൂട്ടേണ്ടി വരും. സൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായി വെള്ളമൊഴുക്ക് തടഞ്ഞിട്ടുണ്ടെങ്കിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തന്നെ അത് പരിഹരിക്കണം. വെള്ളക്കെട്ട് ഒഴിവാക്കാൻ ജനങ്ങളും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
 

ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം