'കെപിപിഎല്ലിന് ദൈനിക് ഭാസ്‌കറിന്റെ 10,000 ടണ്ണിന്റെ രണ്ടാമത്തെ ഓര്‍ഡര്‍'; സന്തോഷവും അഭിമാനവുമെന്ന് മന്ത്രി

Published : Apr 13, 2023, 12:18 PM IST
'കെപിപിഎല്ലിന് ദൈനിക് ഭാസ്‌കറിന്റെ 10,000 ടണ്ണിന്റെ രണ്ടാമത്തെ ഓര്‍ഡര്‍'; സന്തോഷവും അഭിമാനവുമെന്ന് മന്ത്രി

Synopsis

വെള്ളാനയല്ല പൊതുമേഖലയെന്നും അത് നാടിന്റെ കരുത്താണെന്നും കേരളം വീണ്ടും വീണ്ടും തെളിയിക്കുകയാണെന്ന് മന്ത്രി രാജീവ്.

കോട്ടയം: പ്രമുഖ പത്രസ്ഥാപനമായ ദൈനിക് ഭാസ്‌കറില്‍ നിന്ന് 10,000 ടണ്ണിന്റെ രണ്ടാമത്തെ ഓര്‍ഡര്‍ കെപിപിഎല്ലിന് ലഭിച്ചെന്ന് മന്ത്രി പി രാജീവ്. പത്രക്കടലാസ് വ്യവസായത്തില്‍ 10,000 ടണ്ണിന്റെ ഓര്‍ഡര്‍ ഒറ്റയടിക്ക് ഒരു സ്ഥാപനത്തിന് ലഭിക്കുന്നത് അപൂര്‍വ്വമാണ്. 5000 ടണ്ണിന്റെ ഓര്‍ഡര്‍ വിജയകരമായും തൃപ്തികരമായും നല്‍കാന്‍ കഴിഞ്ഞതിന്റെ ഫലമായാണ് പതിനായിരം ടണ്ണിന്റെ പുതിയ ഓര്‍ഡറെന്ന് മന്ത്രി പറഞ്ഞു. അടച്ചുപൂട്ടിയ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഏറ്റെടുത്താണ് ഈ നേട്ടങ്ങള്‍ രേഖപ്പെടുത്തുന്നത് എന്നത് മറന്നു കൂടാ. വെള്ളാനയല്ല പൊതുമേഖലയെന്നും അത് ഈ നാടിന്റെ കരുത്താണെന്നും കേരളം വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും മന്ത്രി രാജീവ് പറഞ്ഞു. 

മന്ത്രി പി രാജീവ് പറഞ്ഞത്: ''ഇന്ത്യയിലെ ഏറ്റവും പ്രമുഖ പത്രസ്ഥാപനങ്ങളിലൊന്നായ ദൈനിക് ഭാസ്‌കറില്‍ നിന്ന് 10000 ടണ്ണിന്റെ രണ്ടാമത്തെ ഓര്‍ഡര്‍ നമ്മുടെ സ്വന്തം KPPLന് ലഭിച്ചു എന്നറിയിക്കുന്നതില്‍ അത്യധികം സന്തോഷവും അഭിമാനവുമുണ്ട്. നേരത്തെ ദൈനിക് ഭാസ്‌കറില്‍ നിന്ന് ലഭിച്ച 5000 ടണ്ണിന്റെ ഓര്‍ഡര്‍ വിജയകരമായും തൃപ്തികരമായും നല്‍കാന്‍ കഴിഞ്ഞതിന്റെ ഫലമായാണ് 10 K ടണ്ണിന്റെ പുതിയ ഓര്‍ഡര്‍. പത്രക്കടലാസ് വ്യവസായത്തില്‍ 10000 ടണ്ണിന്റെ ഓര്‍ഡര്‍ ഒറ്റയടിക്ക് ഒരു സ്ഥാപനത്തിന് ലഭിക്കുന്നത് അപൂര്‍വ്വമാണ്. കെ.പി.പി.എല്‍, അതിന്റെ വിശ്വാസ്യതയും മികവും പ്രൊഫഷണലിസവും തെളിയിച്ചിരിക്കുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമായി ഇതിനെ കണക്കാക്കാം.'' 

''ഇറക്കുമതി ന്യൂസ് പ്രിന്റും പഞ്ചാബ് ഖന്ന പേപ്പര്‍ മില്ലും ഒറീസയിലെ ഇമാമി മില്ലുമെല്ലാം വിപണിയാധിപത്യം പുലര്‍ത്തുന്ന പത്രക്കടലാസ് വ്യവസായത്തില്‍, പിച്ചവച്ച് തുടങ്ങുന്ന ഒരു സ്ഥാപനത്തിന് കൈയ്യൊപ്പ് വയ്ക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നത് നിസാരമല്ല. നമ്മുടെ പൊതുമേഖലയുടെ കരുത്താണത് വിളിച്ചോതുന്നത്. ദ ഹിന്ദു, ബിസിനസ് സ്റ്റാന്റേര്‍ഡ്, ഇന്ത്യന്‍ എക്‌സ്പ്രസ്സ് തുടങ്ങിയ ഇംഗ്ലീഷ് ദിനപത്രങ്ങള്‍ക്കും ദിനതന്തി, ദിനമലര്‍, മാലേമലര്‍, പ്രജാശക്തി തുടങ്ങിയ ഇതര ഭാഷാ പത്രങ്ങള്‍ക്കും ഏതാണ്ടെല്ലാ മലയാള പത്രങ്ങള്‍ക്കും കെ.പി.പി.എല്‍ കടലാസ് നല്‍കുന്നുണ്ട്. ന്യൂസ് പ്രിന്റിന്റെ ഗുണനിലവാരം, കടലാസ് ലഭ്യമാക്കുന്നതിലെ കൃത്യത, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ /ലോജിസ്റ്റിക്‌സ് മികവ് തുടങ്ങി ഒട്ടേറെ ഘടകങ്ങളില്‍ ഏറെ മുന്നില്‍ എത്തിയതു കൊണ്ടാണ് KPPLന് ഈ ചുരുങ്ങിയ കാലയളവില്‍ ചെറുതല്ലാത്ത നേട്ടം കൈവരിക്കാനായത്. അടച്ചുപൂട്ടിയ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഏറ്റെടുത്താണ് ഈ നേട്ടങ്ങള്‍ രേഖപ്പെടുത്തുന്നത് എന്നത് മറന്നു കൂടാ. വെള്ളാനയല്ല പൊതുമേഖലയെന്നും അത് ഈ നാടിന്റെ കരുത്താണെന്നും കേരളം വീണ്ടും വീണ്ടും തെളിയിക്കുകയാണ്.''
 

ബിബിസിക്കെതിരെ നടപടിയുമായി കേന്ദ്രം; ഫെമ നിയമം ലംഘിച്ചതിന് ഇഡി കേസെടുത്തു

PREV
Read more Articles on
click me!

Recommended Stories

തൃശൂർ മുതൽ കാസ‍ർകോട് വരെ നാളെ സമ്പൂർണ അവധി; രണ്ടാംഘട്ട വോട്ടെടുപ്പ് 7 ജില്ലകളിൽ, അറിയേണ്ടതെല്ലാം
ദിലീപ് അനുകൂല പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് സണ്ണി ജോസഫ്; 'അടൂർ പ്രകാശ് പറഞ്ഞതല്ല കോൺ​ഗ്രസ് നിലപാട്'