മുസ്ലിം ലീഗ് മൂന്നാം സീറ്റിന് യാചിക്കുന്നു, അപമാനം സഹിച്ച് യുഡിഎഫിൽ തുടരണോയെന്ന് മന്ത്രി പി രാജീവ്

Published : Feb 23, 2024, 04:51 PM IST
മുസ്ലിം ലീഗ് മൂന്നാം സീറ്റിന് യാചിക്കുന്നു, അപമാനം സഹിച്ച് യുഡിഎഫിൽ തുടരണോയെന്ന് മന്ത്രി പി രാജീവ്

Synopsis

നിയമസഭയിൽ മൂന്നിലൊന്ന് പ്രാതിനിധ്യം ഉണ്ടായിട്ടും സീറ്റിനായി ലീഗ് കേഴുകയാണെന്ന് മന്ത്രി

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനായി മുസ്ലിം ലീഗ് ദയനീയമായി യാചിക്കുകയാണെന്ന് മന്ത്രി പി രാജീവ്. കൊച്ചിയിൽ വ്യവസായ വകുപ്പിന്റെ സംരംഭക അവാർഡ് പ്രഖ്യാപനത്തിനായി വിളിച്ച വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭക മേഖലയിലെ പങ്കാളിത്തത്തിന് മികച്ച പഞ്ചായത്തായി ചവറയെയും മികച്ച കോ‍ര്‍പറേഷനായി തൃശ്ശൂരിനെയും തിരഞ്ഞെടുത്തു. 

മികച്ച മൈക്രോ ഉത്പാദന യൂണിറ്റായി കൊല്ലത്തെ കല്യാണി ഫുഡ് പ്രൊഡക്ട്സിനെ തിരഞ്ഞെടുത്തു. സമഗ്ര സംഭവനയ്ക്കുള്ള അവാർഡ് ഒഇഎൻ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ പമേല ആൻ മാത്യു നേടി. അവാര്‍ഡ് പ്രഖ്യാപിച്ച ശേഷമായിരുന്നു രാഷ്ട്രീയ വിഷയത്തിലെ മന്ത്രിയുടെ പ്രതികരണം.

നിയമസഭയിൽ മൂന്നിലൊന്ന് പ്രാതിനിധ്യം ഉണ്ടായിട്ടും സീറ്റിനായി ലീഗ് കേഴുകയാണെന്ന് അദ്ദേഹം പറഞ്ഞു. അപമാനം സഹിച്ച് യുഡിഎഫിൽ നിൽക്കണോ സ്വതന്ത്രമായി നിൽക്കണോ എന്ന് മുസ്ലിം ലീഗിന് തീരുമാനിക്കാം. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത്തവണ വലിയ മുന്നേറ്റം ഇടതുമുന്നണിക്ക് ഉണ്ടാകും. കഴിഞ്ഞ തവണ പ്രത്യേക സാഹചര്യം മൂലമാണ് യുഡിഎഫിന് കൂടുതൽ സീറ്റുകൾ നേടാനായത്. നിലവിലെ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം