
കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പി രാജീവ്. കളമശ്ശേരി വിദ്യാഭ്യാസ ഹബ്ബ് ആണ്. ആ നിലയിൽ തന്നെ കളമശ്ശേരിയെ മുന്നോട്ട് കൊണ്ടുപോകും. ലഹരി വിഷയത്തിൽ കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുള്ളതാണ്. കൊച്ചി മെട്രോപോളിറ്റി നഗരം എന്ന നിലയിൽ നിരവധി ആളുകൾ വന്നു പോകുന്ന ഇടമാണ്. കൊച്ചിയിൽ ലഹരി വ്യാപനമുള്ള ഇടമാണ് എന്ന് വരുത്തി തീർക്കേണ്ടതില്ല. എല്ലായിടത്തും ലഹരിയുടെ സാന്നിധ്യം ഉണ്ട്. ഓരോ സ്ഥലത്തും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു എന്നേയുള്ളുവെന്നും മന്ത്രി രാജീവ് ചൂണ്ടികാട്ടി.
എസ് എഫ് ഐക്കാരാണ് ലഹരി വ്യാപാരത്തിന് പിന്നിലെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിനും മന്ത്രി മറുപടി നൽകി. എല്ലാ കേസുകളിലും പശ്ചാത്തലം അന്വേഷിച്ചു പോയാൽ എല്ലാ വിഭാഗം ആളുകളെയും കാണാനാകുമെന്നും ഇക്കാര്യത്തിൽ മുഖം നോക്കാതെ കർശന നടപടി ഉണ്ടാകുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
പോളിടെക്‌നിക് ഹോസ്റ്റലിലെ ലഹരിവേട്ട; സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഉന്നത വിദ്യാഭ്യാസ മന്ത്രി
അതേസമയം കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ ലഹരിക്കേസില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. സമഗ്ര അന്വേഷണത്തിനായി സിറ്റർ ജോയിന്‍റ് ഡയറക്ടർ ആനി എബ്രഹാമിനെ അന്വേഷണത്തിന് നിയോഗിച്ചെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ലഭിച്ച റിപ്പോർട്ടിൽ യൂണിയൻ ഭാരവാഹി കേസില്‍ ഉൾപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ല. കോളേജിലെ യൂണിയന്റെ നേതൃത്വത്തിലാണ് ഹോസ്റ്റലിലെ ലഹരി സംബന്ധിച്ച് വിവരം ലഭിച്ചത്. കേസിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നല്‍കിയിട്ടുണ്ടെന്ന് ആർ ബിന്ദു അറിയിച്ചു. ലഹരിക്കെതിരെ 3500 ജനജാഗ്രത സദസുകൾ സംഘടിപ്പിക്കുമെന്നും ലഹരിയുടെ വിവരങ്ങൾ വിദ്യാർത്ഥികൾ കൈമാറണമെന്നും ആർ ബിന്ദു കൂട്ടിച്ചേര്‍ത്തു.
കളമശേരി പോളിടെക്നിക് കോളേജിലെ മെൻസ് ഹോസ്റ്റലിൽ നിന്ന് ഇന്നലെ രാത്രിയാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് മുറികളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത് മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ 2 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam