'നോക്കുകൂലി സംബന്ധിച്ച നിർമല സീതാരാമന്റെ പ്രസം​ഗം വസ്തുതയ്ക്ക് നിരക്കാത്തത്'; വിമർശിച്ച് പി രാജീവ്

Published : Mar 19, 2025, 09:57 AM ISTUpdated : Mar 19, 2025, 10:16 AM IST
'നോക്കുകൂലി സംബന്ധിച്ച നിർമല സീതാരാമന്റെ പ്രസം​ഗം വസ്തുതയ്ക്ക് നിരക്കാത്തത്'; വിമർശിച്ച് പി രാജീവ്

Synopsis

നോക്കുകൂലി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസം​ഗം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മന്ത്രി പി. രാജീവ്.

തിരുവനന്തപുരം: നോക്കുകൂലി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസം​ഗം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മന്ത്രി പി. രാജീവ്. വസ്തുതകൾ ഇല്ലാതെ കാര്യങ്ങൾ പറഞ്ഞാൽ അവരുടെ വിശ്വാസ്യത തകരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബിജെപി നേതാക്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുകയാണ്. നോക്കുകൂലി സംബന്ധിച്ച് തെറ്റായ പ്രവണതകൾ ഉണ്ടായിരുന്നുവെന്നും അത് അവസാനിപ്പിച്ചു. സങ്കുചിതരാഷ്ട്രീയ പ്രതികരണമാണ് നടത്തിയതെന്നും മന്ത്രി  കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. 

നിർമ്മല സീതാരാമൻറെ പ്രസ്താവനയ്ക്കതിരെ ഇടത് എംപിമാർ പ്രതിഷേധിക്കും. ബജറ്റ് ചർച്ചയിൽ പ്രതിഷേധിക്കാൻ ധാരണ കേന്ദ്ര സർക്കാരിൻറെ കണക്കുകൾ ചൂണ്ടിക്കാട്ടും. ആശ വർക്കർമാരുടെ കാര്യത്തിൽ ആരോഗ്യമന്ത്രി ജെപി നദ്ദ ഇന്ന് മറുപടി നല്കിയേക്കും. 

രാജ്യസഭയിലായിന്നു ധനമന്ത്രി നിർമ്മല സീതാരാമന്‍റെ പ്രസംഗം. കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തും. സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിൽ. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്. ആ കമ്യൂണിസമാണ് കേരളത്തിൽ  വ്യവസായം തകർത്തതെന്നായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. 

കേരളത്തിന്‍റെ  മുഖ്യമന്ത്രിക്ക് 2 ദിവസം മുൻപ് നൽകിയ ഇന്‍റർവ്യൂവിൽ പോലും അവിടെ നോക്കുകൂലിയില്ലെന്ന് പറയേണ്ടി വരുന്നു. തന്നെ കൂടുതൽ പഠിപ്പിക്കാൻ നിൽക്കേണ്ടെന്നും ആ മേഖലയിൽ നിന്നുള്ളയാളാണ് താനെന്നും പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളോട്  ധനമന്ത്രി പറഞ്ഞു.
നോക്കുകൂലിയെന്ന പ്രതിഭാസം വേറെ എവിടെയുമില്ല. സിപിഎമ്മുകാരാണ് നോക്കുകൂലി പിരിക്കുന്നതെന്നും ആയിരുന്നു കേന്ദ്ര ധനമന്ത്രിയുടെ ആക്ഷേപം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതെന്താണ് 'കാസറോഡി'ന് അങ്ങനൊരു ചരിത്രം! 5 മണ്ഡലങ്ങൾ, പതിറ്റാണ്ടുകൾ, എന്നിട്ടും നിയമസഭ കാണാതെ കാസർകോട്ടെ പെൺകരുത്ത്, 2026ൽ അശ്വിനിയിലൂടെ ഒരു മാറ്റം?
സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്താല്‍ ശ്രമിച്ചു, നാല് ബിജെപി പ്രവർത്തകർ അറസ്റ്റില്‍