
കോഴിക്കോട്: സർക്കാരിൻ്റെ മദ്യനയം യുഡിഎഫ് ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പികെ ബഷീർ. യുഡിഎഫിൽ ലീഗിൻ്റെ അഭിപ്രായം പറയും. മറ്റ് ഘടകകക്ഷി നേതാക്കളും അഭിപ്രായം പറയും. ലീഗ് അഭിപ്രായം നേതൃത്വം കൂടിയാലോചിച്ച് തീരുമാനിക്കും. നികുതിയുമായി ബന്ധപ്പെട്ട കാര്യം ആയത് കൊണ്ടാണ് ധനമന്ത്രി ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും പികെ ബഷീർ പറഞ്ഞു. പിഎം ശ്രീയിൽ മുന്നോട്ട് പോകുന്നുവെന്ന് പറഞ്ഞിട്ടില്ല. കാര്യങ്ങൾ വിദ്യാഭ്യാസ മന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam