24 മണിക്കൂറും ശക്തമായ മഴ പ്രതീക്ഷിക്കണം, നാളെ വൈകിട്ടോടെ ദുർബലമാകും; സര്‍ക്കാര്‍ സജ്ജമെന്ന് മന്ത്രി കെ. രാജന്‍

Published : Jul 06, 2023, 10:44 AM ISTUpdated : Jul 06, 2023, 12:03 PM IST
24 മണിക്കൂറും ശക്തമായ മഴ പ്രതീക്ഷിക്കണം, നാളെ വൈകിട്ടോടെ ദുർബലമാകും; സര്‍ക്കാര്‍ സജ്ജമെന്ന് മന്ത്രി കെ. രാജന്‍

Synopsis

ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്ക വേണ്ട.വെള്ളം കുറേശ്ശെ തുറന്നു വിട്ട് ഡാമുകളിൽ ജലക്രമീകരണം നടത്തുന്നുവെന്നും റവന്യൂമന്ത്രി

തൃശ്ശൂര്‍: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന ശക്തമായ മഴ 24 മണിക്കൂര്‍ കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു. നാളെ വൈകുന്നേരത്തോടെ ദുർബലമാകുന്ന മഴ 12ാം തീയതിയോടെ വീണ്ടും ശക്തമാകും. കളക്ടർമാരുമായി ദിവസവും രാവിലെ ആശയ വിനിമയം നടത്തുന്നു. ഡാമുകളിലെ ജലനിരപ്പ്  ഉയരുന്നുണ്ടെങ്കിലും ആശങ്ക ഇല്ല. വെള്ളം തുറന്നു വിട്ട് ഡാമുകളിൽ ജല ക്രമീകരണം നടത്തുന്നു. ഇടുക്കി, വയനാട്, കോട്ടയം ജില്ലയിലെ മലയോരങ്ങളിലേക്ക് അനാവശ്യ യാത്ര പാടില്ല. തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യരുത്. സർക്കാർ സജ്ജമാണ്. അപകട സാധ്യതയുള്ള മേഖലകളിലെ മരങ്ങൾ മുറിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരോട് അവധി പിൻവലിച്ചെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. വൈകിട്ട് കുതിരാൻ സന്ദർശിക്കും. കുതിരാനിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് കളക്ടറുടെ നിർദ്ദേശം പാലിച്ചോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറ‍ഞ്ഞു.

 

മഴ ദുരിതം അനുഭവിക്കുന്നവര്‍ക്കായി 91 ദുരിദാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 651 കുടുംബങ്ങളെ മാറ്റിപാപ്‍പപിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനം ഗുരുതരമല്ല. മൂന്നിൽ  താഴെയുള്ള തീവ്രത മാത്രമാണ് രേഖപ്പെടുത്തിയതെന്നും മന്ത്രി അറിയിച്ചു.

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും