പ്രസാധകർ ആത്മകഥ തിരുത്താൻ ആവശ്യപ്പെടുമ്പോൾ "സാധ്യമല്ല" എന്നതിനപ്പുറം മറുപടി സോണിയാ ഗാന്ധി പറയില്ല എന്നത് കട്ടായം: പിന്തുണച്ച് മന്ത്രി റോജി എം. ജോൺ

Published : Aug 28, 2026, 07:55 PM IST
Roji M John

Synopsis

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, സോണിയ ഗാന്ധിയുടെ ആത്മകഥയെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, പ്രസാധകർ ആവശ്യപ്പെട്ടാലും അവർ അത് തിരുത്താൻ തയ്യാറാകില്ലെന്ന് അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം:​സ്വന്തം ജീവിതത്തെ യാതൊരുവിധ വെള്ളപൂശലുകളുമില്ലാതെ തുറന്നുകാട്ടിയ സോണിയ ഗാന്ധിയുടെ ആത്മകഥ തിരുത്താൻ പ്രസാധകർ ആവശ്യപ്പെടുന്നതിനോട് "സാധ്യമല്ല " എന്നതിനപ്പുറം ഒരു മറുപടി ഉണ്ടാകില്ലന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും എഐസിസി സെക്രട്ടറിയുമായ റോജി എം. ജോൺ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ​വ്യക്തിപരമായ വലിയ നഷ്ടങ്ങളും അനന്തമായ അപവാദ പ്രചാരണങ്ങളും നേരിടേണ്ടി വന്നിട്ടും തികച്ചും സുതാര്യവും സത്യസന്ധവുമായ ജീവിതമാണ് സോണിയ ഗാന്ധി നയിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു. അധികാരംതേടിയെത്തിയപ്പോഴൊക്കെയും അത് വേണ്ടെന്നു വെക്കാനുള്ള അപൂർവ്വ രാഷ്ട്രീയ ധൈര്യം അവർ കാണിച്ചു. 2004-ൽ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് ഡോ. മൻമോഹൻ സിംഗിന്റെ പേര് നിർദ്ദേശിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. ​ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെയും നഷ്ടങ്ങളെയും ധീരമായി നേരിട്ട സോണിയ ഗാന്ധി തന്റെ ആത്മകഥ മാറ്റിയെഴുതാൻ തയ്യാറാകില്ലെന്നും, ഒരു തുറന്ന പുസ്തകമായിരിക്കാനുള്ള അസാമാന്യ ധൈര്യം അവർക്കുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി

മന്ത്രി റോജി.എം.ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട അമ്മ ഇന്ദിരാഗാന്ധിയുടെ വെടിയുണ്ടകളേറ്റ് തുളഞ്ഞുപോയ ശരീരം സ്വന്തം മടിയിൽ വഹിച്ച് ഡൽഹി എയിംസിന്റെ ഇടനാഴിയിലേക്ക് ചോരയിൽ മുങ്ങിക്കുളിച്ച് ഓടിക്കയറിയ ഒരു സോണിയ ഗാന്ധിയുണ്ട്. പ്രാണന്റെ പ്രാണനായ പ്രിയതമന്റെ ചിന്നിച്ചിതറി മാംസപിണ്ഡങ്ങൾ മാത്രമായിപ്പോയ മൃതദേഹത്തിനരികിൽ ഒരു അന്ത്യചുംബനം പോലും നൽകാൻ കഴിയാതെ നിസ്സഹായയായി മരവിച്ചുനിന്നുപോയ ഒരു സോണിയ ഗാന്ധിയുണ്ട്. തന്റെ രണ്ട് മക്കളെ ചേർത്തുപിടിച്ച് അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന് മാറിനിൽക്കാൻ വെമ്പിയ ഒരു സോണിയ ഗാന്ധിയുണ്ട്. ഒരിക്കലും ആഗ്രഹിക്കാതിരുന്നിട്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സാരഥ്യം സാഹചര്യങ്ങളാൽ ഏറ്റെടുക്കേണ്ടി വന്ന ഒരു സോണിയ ഗാന്ധി. 2004ൽ ഈ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിന് തൊട്ടരുകിൽ നിന്ന് Dr. മൻമോഹൻ സിങ് എന്ന സാമ്പത്തിക വിദഗ്ദ്ധനെ ചൂണ്ടിക്കാട്ടിയ ഒരു സോണിയ ഗാന്ധിയുണ്ട്.

ജീവിച്ചുതീർത്ത കാലം മുഴുവൻ വിടാതെ പിറകെ കൂടിയ അപവാദ പ്രചാരണങ്ങൾ, അടിമുടി ഇന്ത്യക്കാരിയായി ജീവിച്ചപ്പോഴും വിദേശ വനിതയെന്ന ആക്ഷേപങ്ങൾ, വ്യക്തിപരമായ കനത്ത നഷ്ടങ്ങൾ… അപ്പോഴൊക്കെയും ഏറെക്കുറെ Unfiltered ആയ, Unedited ആയ ഒരു ജീവിതമാണ് സോണിയ ഗാന്ധി ജീവിച്ചുതീർത്തത്. പൊതുസമൂഹത്തിന് മുന്നിൽ അവർ മറച്ചുവെച്ചത് അവരുടെ കണ്ണീരും വ്യഥകളും മാത്രമാണ്. അങ്ങിനെ ഒരാളോടാണ് പെൻഗ്വിൻ റാൻഡം ഹൗസ് ആത്മകഥ തിരുത്താൻ ആവശ്യപ്പെടുന്നത്. സാധ്യമല്ല എന്നതിനപ്പുറം ഒരു മറുപടി സോണിയ ഗാന്ധിയിൽ നിന്ന് ഉണ്ടാവുകയില്ലെന്നത് കട്ടായം. വാക്കുകളിൽ മയപ്പെടുത്തലുകളോ, ലാഭത്തിന് വേണ്ടിയുള്ള വെള്ളപൂശലുകളോ ഇല്ലാതെ സ്വന്തം ജീവിതത്തെ രേഖപ്പെടുത്തി വെക്കാൻ ഒരു മനുഷ്യന് അസാധാരണമായ ധൈര്യം വേണം. ആ ധൈര്യം സോണിയ ഗാന്ധിക്കുണ്ട്. ഒരു തുറന്ന പുസ്തകം ആയിരിക്കാനുള്ള അസാമാന്യമായ ധൈര്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗുരുദർശനങ്ങൾ അതിരുകൾ കടന്ന് സഞ്ചരിക്കണം, ചെമ്പഴന്തിയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്ത് മുഖ്യമന്ത്രി
മാടാക്കര പള്ളിയിലെ പൊലീസ് ഇടപെടലിനെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി, വലിയ സംഘർഷം തടഞ്ഞത് പൊലീസെന്ന് വിശദീകരണം