പുനരുപയോഗ ഊർജസ്രോതസുകൾ ഉപയോഗിച്ച് സംസ്ഥാനത്തെ വൈദ്യുതി സ്വയം പര്യാപ്തതയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി

Published : Feb 07, 2025, 10:14 PM IST
പുനരുപയോഗ ഊർജസ്രോതസുകൾ ഉപയോഗിച്ച് സംസ്ഥാനത്തെ വൈദ്യുതി സ്വയം പര്യാപ്തതയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി

Synopsis

രാജ്യത്തിനാകെ മാതൃകയായി കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2030 ഓടു കൂടി പുനരുപയോഗ ഊർജ സ്രോതസുകളിൽ നിന്ന് കണ്ടെത്താനുള്ള തീവ്രശ്രമമാണ് നടന്നു വരുന്നത്. 

തിരുവനന്തപുരം: പുനരുപയോഗ ഊർജ സ്രോതസുകളുടെ ഉപയോഗം വ്യാപകമാക്കി അതിലൂടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിലൂടെ സ്വയം പര്യാപ്തയിലെത്തുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കേരള സർക്കാർ ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തൈക്കാട് പോലീസ് മൈതാനിയിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ഊർജമേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

രാജ്യത്തിനാകെ മാതൃകയായി കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2030 ഓടു കൂടി പുനരുപയോഗ ഊർജ സ്രോതസുകളിൽ നിന്ന് കണ്ടെത്താനുള്ള തീവ്രശ്രമമാണ് നടന്നു വരുന്നത്. 2040-ഓടെ 100 ശതമാനം പുനരുപയോഗ ഊർജ്ജാധിഷ്ഠിത സംസ്ഥാനമായും, 2050-ഓടെ നെറ്റ് കാർബൺ ന്യൂട്രലായും മാറാനുള്ള പ്രവർത്തനങ്ങളാണ് വൈദ്യുതി വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനു പുറമേ, സംസ്ഥാനത്തെ പാർശ്വവൽക്കരിക്കപ്പെട്ട ജന വിഭാഗങ്ങൾക്കും വനാന്തരങ്ങളിലെ ആദിവാസി സമൂഹങ്ങൾക്കും വികസനത്തിന്റെ വെളിച്ചം എത്തിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.

സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 30 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നത്. സംസ്ഥാനം പുറത്ത് നിന്നും വാങ്ങുന്ന വൈദ്യുതിയിൽ ഭൂരിഭാഗവും ഫോസിൽ ഇന്ധനങ്ങൾ അധിഷ്ഠിതമായി ഉൽപ്പാദിപ്പിക്കപ്പെട്ടതാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന് നാളിത് വരെ വൈദ്യുതി ഉൽപ്പാദന ശേഷിയിൽ 1359.55 മെഗാവാട്ടിന്റെ വർധനവ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ 148.55 മെഗാവാട്ട് ജല വൈദ്യുത പദ്ധതികളിൽ നിന്നും ബാക്കി സൗരോർജ്ജ പദ്ധതികളിൽ നിന്നുമാണ്. 2027 ഓടു കൂടി 3000 മെഗാവാട്ട് സൗരോർജം, കാറ്റിൽ നിന്നുള്ള വൈദ്യുതി എന്നിവയിൽ നിന്നും, 1500 മെഗാവാട്ട് ജല വൈദ്യുത പദ്ധതികളിൽ നിന്നും പൂർത്തിയാക്കി.

ഊർജ്ജ സുരക്ഷ, സുസ്ഥിരവികസനം, സ്വയം പര്യാപ്തത ഇവ മുന്നിൽ കണ്ടുകൊണ്ടാണ് നമ്മുടെ ഊർജ്ജമേഖലയിലെ പ്രവർത്തനം മുന്നോട്ടു പോകുന്നത്. മാറ്റത്തിനായി പുതിയ നയങ്ങളും പുതിയ സാങ്കേതിക വിദ്യകളും ആവശ്യമാണ്. എനർജി മാനേജ്‌മെന്റ് സെന്റർ കേരളയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര ഊർജമേളയുടെ രണ്ടാം എഡിഷന് ഊർജ കാര്യക്ഷമതയുടെ പുതിയ മാതൃകകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാർ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകളുടെ വിതരണവും അവാർഡ് ബുക്ക് ലെറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ഊർജ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എനർജി മാനേജ്മന്റ് സെന്റർ ഡയറക്ടർ ഡോ.ആർ ഹരികുമാർ സ്വാഗതമാശംസിച്ചു. സംസ്ഥാന ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി വിനോദ്, എനർജി മാനേജ്‌മെന്റ് സെന്റർ രജിസ്ട്രാർ സുഭാഷ് ബാബു ബി വി എന്നിവർ സംബന്ധിച്ചു.

കാർബൺ രഹിത കേരളം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള സംഘടിപ്പിക്കുന്നത്. ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുക, കാർബൺ ബഹിർഗമനം കുറയ്ക്കുക, ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ ആഗോള സഹകരണം ശക്തമാക്കുക എന്നിവയാണ് ഈ വർഷത്തെ ഊർജ മേളയുടെ പ്രധാന ലക്ഷ്യം. മേളയോടനുബന്ധിച്ച് കേരള സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകളുടെ വിതരണം, സാങ്കേതിക സെഷനുകൾ, പാനൽ ചർച്ചകൾ, വിവിധ തരം പരിശീലന സെഷനുകൾ, കേരള സ്റ്റുഡന്റ്സ് എനർജി കോൺഗ്രസ്സ് മത്സരങ്ങൾ, പൊതു പ്രദർശനം, വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി മെഗാ ക്വിസ് തുടങ്ങിയവ നടക്കും. വിവിധ സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. മേള ഫെബ്രുവരി 9 ന് സമാപിക്കും.

'ഫീസ് അടക്കാത്തവർക്ക് ഹാൾ ടിക്കറ്റിനൊപ്പം പ്രത്യേക കാർഡ്, പഴയ സ്കൂൾ ബസ്'; 27 പരാതി തീർത്ത് ബാലാവകാശ കമ്മിഷൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി