
ആലപ്പുഴ: കുളിമുറിയിൽ വഴുതി വീണ് കാലിന് പരിക്കേറ്റ് പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ ജി സുധാകരനെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. അപകട വിവരങ്ങൾ തിരക്കി. അൽപനേരം ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ശേഷമാണ് മന്ത്രി സജി ചെറിയാൻ മടങ്ങിയത്. ഇന്നലെ രാവിലെയാണ് കുളിമുറിയിൽ വഴുതി വീണ് ജി.സുധാകരന്‍റെ കാലിന് പരിക്കേറ്റത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാലിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തിയതിനാൽ ഓപ്പറേഷൻ ആവശ്യമായിരുന്നു. തുടർചികിത്സ ആവശ്യമുള്ളതിനാൽ തുടർന്നുള്ള രണ്ട് മാസം പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്.