ജിഫ്രി തങ്ങൾക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി; 'സ്‌കൂൾ സമയമാറ്റത്തിൽ പറഞ്ഞത് കോടതി നിലപാട്, ധിക്കാരമല്ല'

Published : Jul 12, 2025, 11:09 AM IST
Minister Sivankutty, Jiffri Thangal

Synopsis

സമസ്തയുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും സ്‌കൂൾ സമയമാറ്റത്തിലെ നിലപാട് കോടതിയുടേതെന്നും മന്ത്രി

തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ താൻ പറഞ്ഞത് കോടതി നിലപാടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ ധിക്കാരപരമായ സമീപനമില്ല. സമസ്തയുമായി സർക്കാർ ചർച്ചക്ക് തയ്യാറാണ്. സമരം ചെയ്യാൻ ഏത് സംഘടനക്കും അവകാശമുണ്ട്. സ്കൂളുകളിലെ പാദപൂജയുമായി ബന്ധപ്പെട്ട്, കുട്ടികളെ കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിലെ സംസ്കാരം അല്ലെന്നും വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.

സ്കൂൾ സമയമാറ്റ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി മാന്യമായിരിക്കണമെന്നാണ് ഇന്ന് കോഴിക്കോട് നടത്തിയ പ്രതികരണത്തിൽ ജിഫ്രി തങ്ങൾ പറഞ്ഞത്. സർക്കാർ ചർച്ചക്ക് തയ്യാറാവണമെന്നും പറഞ്ഞ അദ്ദേഹം, സമുദായത്തിൻ്റെ കൂടി വോട്ട് നേടിയാണ് സർക്കാർ അധികാരത്തിൽ എത്തിയത് എന്ന് ഓർമ്മിപ്പിച്ചു. സാമുദായിക കാര്യങ്ങൾ പറയാനാണ് സാമുദായിക സംഘടനകൾ. ആലോചിച്ച് ചെയ്യാമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറയേണ്ടിയിരുന്നത്. ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താൻ ആവുമോ? ആകെ 24 മണിക്കൂറല്ലേ ഉള്ളൂ. മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. നിവേദനത്തിന് മറുപടി പറയേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം