സജി ചെറിയാൻ പറഞ്ഞത് ശരിയാണെന്ന് മന്ത്രി വി ശിവൻകുട്ടി; 'ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ ആളാണ് മന്ത്രി'

Published : Jan 20, 2026, 02:37 PM ISTUpdated : Jan 20, 2026, 02:45 PM IST
V Sivankutty

Synopsis

ന്യൂനപക്ഷ വർഗീയതയാണെങ്കിലും ഭൂരിപക്ഷ വർഗീയതയാണെങ്കിലും അതിനെ എതിർക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേതെന്ന് മന്ത്രി വി ശിവൻകുട്ടി. ന്യൂന പക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ചെറുക്കപ്പെടണമെന്നും മന്ത്രി 

തിരുവനന്തപുരം: മലപ്പുറവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. സജി ചെറിയാൻ പറഞ്ഞത് ശരിയാണെന്ന് ശിവൻകുട്ടി പറഞ്ഞു. ന്യൂനപക്ഷ വർഗീയതയാണെങ്കിലും ഭൂരിപക്ഷ വർഗീയതയാണെങ്കിലും അതിനെ എതിർക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേത്. ന്യൂന പക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ചെറുക്കപ്പെടണം. സജി ചെറിയാൻ പറഞ്ഞതും അതു തന്നെയാണ്. സജി ചെറിയാൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ ആളാണെന്നും വളച്ചൊടിച്ച് വാർത്ത വന്നതാണെന്നും ശിവൻകുട്ടി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സംസ്ഥാന തല ഉദ്ഘാടനം നാളെ നടക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വപ്നം കാണുന്ന ജോലി ലഭിക്കുന്നത് വരെ സാമ്പത്തിക പിന്തുണ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. അർഹരായവർക്ക് 1000 രൂപ വീതം ഒരു വർഷം ലഭിക്കും. 18 മുതൽ 30 വയസ് വരെയുള്ളവരെ പരിഗണിക്കും. 5 ലക്ഷം വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ ഹെൽപ്പ് ലൈൻ നമ്പറുകൾ തയ്യാറാക്കിയിട്ടുണ്ട്. ഓൺലൈനായി പദ്ധതിയിൽ അപേക്ഷിക്കാമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ശബരിമല ഇഡി പരിശോധനയുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. ഞങ്ങൾ ആദ്യമേ ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഉപ്പ് തിന്നവർ വെള്ളം കുടിക്കും. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേരളത്തിലെ ഭക്തജനങ്ങൾ ഒരിക്കലും ഇത് ചിന്തിച്ചിരുന്നില്ല. തന്ത്രിയുടെ അറസ്റ്റ് ജനങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാണ്. തന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ തന്ത്രിയുടെ വീട്ടിലെത്തിയത് ബിജെപി നേതാക്കളാണ്. ഇതിനുമുമ്പും പല പാർട്ടിയിലുള്ളവർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അന്നൊന്നും അവരുടെ വീട് സന്ദർശിക്കാൻ ഒരു പാർട്ടിക്കാരും പോയിട്ടില്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു. 

36,000 അപേക്ഷകൾ ലഭിച്ചു. അർഹരായ 10,000 പേരെ കണ്ടെത്തി ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. പദ്ധതി ഉദ്ഘാടനം നാളെ നിശാഗന്ധിയിൽ വച്ച് 4 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും. 5 ലക്ഷം പേർക്ക് പദ്ധതിയിലൂടെ തുക ലഭിക്കും. 600 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പെണ്ണൊരുമ്പെട്ടാൽ...നാടിനു തന്നെ ആപത്താകുന്ന രീതിയിൽ മാറുമെന്ന് കരുതിയില്ല', ദീപകിനെ പിന്തുണച്ച് സീമ ജി നായർ
മാമി തിരോധാന കേസ്: പ്രവാസിയുടെ വെളിപ്പെടുത്തൽ, ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ കണ്ട് കുടുംബം