വൈക്കം സത്യഗ്രഹ ശതാബ്ദി: 'എൻഎസ്എസിനെ സാംസ്കാരിക മന്ത്രി നേരിട്ട് ക്ഷണിച്ചിരുന്നു', പ്രതികരിച്ച് മന്ത്രി

By Web TeamFirst Published Mar 18, 2023, 11:12 AM IST
Highlights

സാംസ്കാരിക മന്ത്രി നേരിട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ ക്ഷണിച്ചിരുന്നുവെന്നും എന്നിരുന്നാലും എൻഎസ്എസിന് അവരുടെ നിലപാട് സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും മന്ത്രി 

കോട്ടയം : വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ നിന്നും വിട്ടു നിൽക്കാനുള്ള എൻ എസ് എസ് തീരുമാനത്തിൽ പ്രതികരണവുമായി മന്ത്രി വിഎൻ വാസവൻ. സാംസ്കാരിക മന്ത്രി നേരിട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ ക്ഷണിച്ചിരുന്നുവെന്നും എന്നിരുന്നാലും എൻഎസ്എസിന് അവരുടെ നിലപാട് സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും മന്ത്രി പ്രതികരിച്ചു. 

സർക്കാരിൻറെ വൈക്കം സത്യാഗ്രഹ ശതാബ്ദി പരിപാടിയുടെ സംഘാടകസമിതി വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം എൻഎസ്എസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി രൂപീകരിച്ചത്. ഈ സംഘാടക സമിതിയിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ വൈസ് ചെയർമാനായി ഉൾപ്പെടുത്തിയിരുന്നു. സംഘാടക സമിതിയിൽ ഉൾക്കൊണ്ട് ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പറ്റുന്ന സാഹചര്യമല്ല നിലനിൽക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരിപാടിയുമായി സഹകരിക്കില്ലെന്ന് സുകുമാരൻ നായർ വ്യക്തമാക്കിയത്.


 

click me!