
തിരുവനന്തപുരം: വൈബ് 4 വെൽനസ്- ജനകീയ കാമ്പയിൻ്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിൻ്റെ ഭാഗമായുള്ള പരിപാടിയിൽ നൃത്തച്ചുവടുകളുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. നൃത്തം ചെയ്യുന്ന വീഡിയോ മന്ത്രി സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. നിരവധിപേരാണ് മന്ത്രിക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. പതിനായിരത്തിലേറെ പേർ വീഡിയോക്ക് ലൈക്ക് ചെയ്തു. നിരവധി പേർ കമന്റുമായും രംഗത്തെത്തി. ആരോഗ്യം ആനന്ദം – വൈബ് 4 വെൽനസ്’എന്ന പേരിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൽ ആരംഭിച്ചത്. അങ്കണവാടി മുതൽ ഐ ടി പാർക്ക് വരെ വ്യായമം ചെയ്യാൻ പരിശീലനം നൽകും.
പരിശീലകരെ സർക്കാർ നൽകും. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയാണ് വൈബ് 4 വെൽനസ് പ്രധാന ലക്ഷ്യം. 2026ലെ പുതുവത്സര ദിനത്തിൽ ആരോഗ്യത്തിനായി പ്രതിജ്ഞയെടുക്കാനാണ് ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്യുന്നത്. ശൈലി ആപ്പിൻ്റെ പ്രവർത്തനം മൂന്നാം ഘട്ടത്തിലാണ്. സംസ്ഥാനത്ത് 33% പേരും രക്താതിസമ്മർദം ഉള്ളവരാണെന്നും 2.34 ലക്ഷം സ്ത്രീ ക്ലിനിക്കുകൾ ആരംഭിച്ചുവെന്നും അവർ പറഞ്ഞു. ആർദ്രം മിഷൻ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി. താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സംവിധാനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. ഇടുക്കി മെഡിക്കൽ കോളേജിലും അടിമാലി ആശുപത്രിയിലും കാത്ത് ലാബ് ഒരുങ്ങുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam