കൊട്ടാരക്കരയില്‍ 12 വയസുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായി; ബന്ധു കസ്റ്റഡിയില്‍

Published : Feb 05, 2022, 09:02 AM ISTUpdated : Feb 05, 2022, 09:11 AM IST
കൊട്ടാരക്കരയില്‍ 12 വയസുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായി;  ബന്ധു കസ്റ്റഡിയില്‍

Synopsis

പെണ്‍കുട്ടിയുടെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റ‍ഡിയില്‍ എടുക്കുകയായിരുന്നു. 

കൊല്ലം: കൊട്ടാരക്കരയില്‍ (Kottarakkara) 12 വയസുകാരി പീഡനത്തിനിരയായി (Rape) ഗര്‍ഭിണിയായി. സംഭവത്തില്‍ ബന്ധുവായ 21 കാരനെ പൊലീസ് കസ്റ്റഡയില്‍ എടുത്തു. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അസഹനീയമായ വേദന തുടർന്നതോടെ ഡോക്ടർമാർക്ക് സംശയമായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.  

കുട്ടിയെ കൗൺസലിംഗിന് വിധേയയാക്കിയപ്പോഴാണ് ബന്ധുവായ ഇരുപത്തിയൊന്നുകാരൻ തുടർച്ചയായി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞത്. ഇതോടെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരേ കോളനിയിൽ അടുത്തടുത്ത വീടുകളിലാണ് പീഡനത്തിന് ഇരയായ പെൺകുട്ടിയും പ്രതിയായ യുവാവും താമസിക്കുന്നത്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര