
കോഴിക്കോട്: കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസില്‍ യുവ സംവിധായകന്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് നടക്കാവില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കൊയിലാണ്ടി പൊലീസാണ് പിടികൂടിയത്. പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നര മാസം മുമ്പ് അറസ്റ്റിലായിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന വിവരം പൊലീസിന് കിട്ടിയത്.
സോളാർ പീഡന കേസ്; കെ. സി. വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു
സമാനമായ മറ്റൊരു വാർത്ത പെരുമ്പാവൂരിൽ നിന്നാണ് വരുന്നത്. സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 16 വർഷം കഠിന തടവും, 35000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സബിൻ രാജിനേ ആണ് പെരുമ്പാവൂർ സ്പെഷ്യൽ അതിവേഗ കോടതി ജഡ്ജി ശിക്ഷിച്ചത്. 2021 ജനുവരിയിൽ തടിയിട്ട പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത മിസ്സിംങ്ങ് കേസിൻ്റെ അന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി മനസ്സിലാകുന്നത്. തുടർന്ന് വേളാങ്കണ്ണിയിലെ ഒരു ലോഡ്ജിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയും കൂടെയുണ്ടായിരുന്നു.
കൂട്ടുകാരൻ്റെ ഫോണിൽ നിന്നും ഫെയ്സ് ബുക്ക് വഴിയാണ് കുട്ടിയെ പരിചയപ്പെട്ടത്. ഈ കേസിൽ നിന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതി എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽ 14 വയസുള്ള മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായി. ഇതോടെ നിലവിലുള്ള ജാമ്യം റദ്ദ് ചെയ്ത് ഇയാളെ എറണാകുളം സബ്ബ് ജയിലിൽ പാർപ്പിക്കുകയായിരുന്നു.
https://www.youtube.com/watch?v=j-hKLuPe2DM