
കൊച്ചി: കൊച്ചിയിൽ സിഎ വിദ്യാർത്ഥിനി ആയിരുന്ന പിറവം സ്വദേശിനി മിഷേൽ ഷാജിയുടെ (Mishel Shaji) ദുരൂഹ മരണത്തിന് ഇന്ന് അഞ്ചാണ്ട്. 2017 മാർച്ച് ആറിനാണ് മിഷേലിന്‍റെ മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തിയത്. കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് വനിതാ ദിനത്തിൽ കല്ലറയ്ക്ക് മുൻപിൽ നിരാഹാര സമരത്തിനൊരുങ്ങുകയാണ് കുടുംബം
ആദ്യം കേസന്വേഷിച്ച ലോക്കൽ പൊലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും മിഷേലിന്റേത് ആത്മഹത്യയാണെന്ന നിലപാടിലാണ്. എന്നാൽ കുടുംബം ഇത് തള്ളുന്നു. മകൾ ആത്മഹത്യ ചെയ്യാൻ ഒരു കാരണവും ഇല്ലെന്നും അന്വേഷണത്തിൽ വീഴച്ചയുണ്ടെന്നുമാണ് പിതാവ് ഷാജി വർഗീസിന്‍റെ വാദം. മിഷേലിന്‍റെ ശരീരത്തിലെ പരിക്കുകളെ കുറിച്ച് ശരിയായ അന്വേഷണം നടന്നില്ല. മിഷേൽ പള്ളിയിലുള്ള സമയം സിസിടിവിയിൽ വ്യക്തമായിട്ടും ഏഴ് മണിക്ക് ശേഷമാണ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയതെന്ന് എഫ്ഐആറിൽ എഴുതിപ്പിടിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും കുടുംബം പറയുന്നു.
ഡോ. ഉമാദത്തനുൾപ്പെടെ സംസ്ഥാനത്തെ ഫോറൻസിക് വിദഗ്ധരെയെല്ലാം കുടുംബം സമീപിച്ചപ്പോൾ കൊലപാതകമാണെന്ന നിഗമനത്തിലാണ് അവർ എത്തിയത്. പൊലീസ് ആത്മഹത്യയെന്ന് കണ്ടെത്തിയതിൽ കള്ളക്കളിയുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല. നീതി വൈകുന്നതിനെതിരെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ ദേവാലയങ്ങളിൽ ഇന്ന് പ്രതിഷേധ പ്രമേയം വായിക്കും. മാർച്ച് എട്ടിന് മിഷേലിന്‍റെ കല്ലറയ്ക്ക് മുന്നിൽ നിരാഹാരമിരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ് മരിച്ചത്. കൂടെ മുറിയെടുത്ത പ്രവീണ്‍ ഉച്ചയോടെ കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ പരവൂരില്‍ നിന്ന് തിരുവനനന്തപുരത്തേക്ക് കൊണ്ടുപോയി. ഗായത്രിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പ്രവീൺ പൊലീസിനോട് സമ്മതിച്ചു. വാക്കു തർക്കത്തിനിടെയാണ് കൊലപാതകം. യുവതിയുടെ മൃദദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി.
പുലർച്ചെ ഒരു മണിയോടെയാണ് തമ്പാനൂർ അരിസ്റ്റോ ജങ്ഷനിൽ ഉള്ള ഹോട്ടലിലെ മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 107 ആം നമ്പർ മുറിൽ ഒരു സ്ത്രീ മരിച്ചതായി ഹോട്ടൽ റിസപ്ഷനിലേക്ക് പന്ത്രണ്ടരയോടെ അജ്ഞാത കോൾ എത്തുകയായിരുന്നു. ജീവനക്കാർ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി മുറി തുറന്നു. കട്ടിലിലായിരുന്നു ഗായത്രിയുടെ മൃതദേഹം. മൽപ്പിടുത്തത്തിന്‍റെ ലക്ഷണങ്ങൾ ഒന്നും മുറിയിൽ ഉണ്ടായിരുന്നില്ല. വായിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. വിഷം ഉള്ളിൽ ചെന്നാണോ മരണമെന്നാണ് സംശയം. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീരണക്കാവ് സ്വദേശിയായ ഗായത്രിയെ കാണാനില്ലെന്ന് ഇന്നലെ കാട്ടാക്കട പൊലീസിന് പരാതി ലഭിച്ചിരുന്നു
ഇന്നലെ രാവിലെ പത്ത് മണിയോടെ പ്രവീണാണ് മുറിയെടുത്ത്. 12 മണിയോടെ ഗായത്രിയും എത്തിയെന്നാണ് പൊലീസ് പറയുന്നത്. വൈകീട്ട് അഞ്ചരയോടെ പ്രവീൺ പുറത്തേക്ക് പോയെങ്കിലും തിരിച്ചു വന്നില്ല. കൊല്ലം പരവൂർ സ്റ്റേഷനിൽ കീഴടങ്ങിയ പ്രവീണിനെ പൊലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുകയാണ്. നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരാരയിരുന്നു ഇരുവരും. എട്ട് മാസം മുമ്പ് ഗായത്രി ജോലി നിർത്തി. കഴിഞ്ഞ ദിവസം പ്രവീണിനെ തമിഴ്നാട്ടിലെ ഷോറൂമിലേക്ക് സ്ഥലം മാറ്റി. പ്രവീൺ തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുമ്പായാണ് ഇരുവരും ഇന്നലെ കണ്ടതെന്നാണ് സൂചന.
വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. പ്രവീണും ഗായത്രിയും പള്ളിയിൽ വച്ച് താലി കെട്ടുന്ന ഫോട്ടോകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രവീണ്‍ തന്നെയാണ് ഇന്നലെ ഗായത്രിയുടെ മരണവിവരം വിളിച്ച് അറിയിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവസ്ഥലത്ത് സിറ്റി പൊലീസ് കമ്മീഷണർ അടക്കമുള്ള ഉന്നത പൊലീസ് സംഘം പരിശോധന നടത്തി. ഫോറൻസിക് സംഘവും പരിശോധന നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam