സ്ത്രീവിരുദ്ധ പരാമർശം; എംഎം മണിക്കെതിരെ ഡിജിപിക്ക് പരാതി

Published : Sep 30, 2023, 06:46 PM IST
 സ്ത്രീവിരുദ്ധ പരാമർശം; എംഎം മണിക്കെതിരെ ഡിജിപിക്ക് പരാതി

Synopsis

സർക്കാർ ജീവനക്കാരേയും കുടുംബാംഗങ്ങളെയും അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എംഎം മണിയുടെ പരാമർശം എംഎൽഎ എന്ന പദവി ദുരുപയോ​ഗം ചെയ്യലാണ്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. 

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കെതിരെയുള്ള വിവാദ പരാമർശത്തിൽ എംഎം മണിക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഫെറ്റോ(ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർ​ഗനൈസേഷൻ). സർക്കാർ ജീവനക്കാരേയും കുടുംബാംഗങ്ങളെയും അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എംഎം മണിയുടെ പരാമർശം എംഎൽഎ എന്ന പദവി ദുരുപയോ​ഗം ചെയ്യലാണ്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. 

പത്തനംതിട്ടയിലെ നിരണം പഞ്ചായത്ത് ഭരണം യുഡിഎഫിനു നഷ്ടമായി; പിടിച്ചെടുത്ത് എൽഡിഎഫ്

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർക്കെതിരെയാണ് സ്ത്രീ വിരുദ്ധതവും പ്രകോപനപരവുമായ പരാമർശങ്ങളുമായി എം എം മണി രം​ഗത്തെത്തിയത്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ രാഷ്ട്രീയം എടുത്താൽ ഞങ്ങളും രാഷ്ട്രീയം എടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിക്കുകയില്ല. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി സർക്കാരിന് നൽകാൻ ഉദ്യോഗസ്ഥരോട് സർക്കാർ പറഞ്ഞിട്ടില്ല. കേസ് എടുത്തിട്ട് എല്ലാം സർക്കാരിന് പണം ഉണ്ടാക്കാൻ ആണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു  ഉദ്യോഗസ്ഥർ നിയമത്തിന്‍റെ വഴിക്ക് നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യും. അത് പൊലീസും, ആർടിഒയും, കലക്ടറുമായാലും ശരി. നെടുങ്കണ്ടത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അമിത പിഴ ഈടാക്കുന്നു എന്ന് ആരോപിച്ച് ഉടുമ്പഞ്ചോല ജോയിന്റ് ആർ ടി ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു എം എം മണി. ഈ പരാമർശങ്ങൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. 

കരുവന്നൂർ: സഹകരണ പുനരുദ്ധാരണ നിധിക്ക് ആർബിഐ നിയന്ത്രണമില്ല; അടുത്ത ആഴ്ചയോടെ പാക്കേജ് പ്രഖ്യാപിക്കും

https://www.youtube.com/watch?v=Ko18SgceYX8


 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം