പാകിസ്ഥാനിൽ വീണ മിസൈൽ വിക്ഷേപിച്ചത് ഇന്ത്യയിൽ നിന്ന് തന്നെ; അബദ്ധം പറ്റിയതെന്ന് പ്രതിരോധ മന്ത്രാലയം

Published : Mar 11, 2022, 07:37 PM IST
പാകിസ്ഥാനിൽ വീണ മിസൈൽ വിക്ഷേപിച്ചത് ഇന്ത്യയിൽ നിന്ന് തന്നെ; അബദ്ധം പറ്റിയതെന്ന് പ്രതിരോധ മന്ത്രാലയം

Synopsis

ഖാനേവാൽ ജില്ലയിലെ മിയാൻ ചന്നുവിലാണ് ഇന്ത്യയുടെ മിസൈൽ ചെന്ന് പതിച്ചത്. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തിൽ വിക്ഷേപിക്കപ്പെട്ടത്. 

ദില്ലി: കഴിഞ്ഞ ദിവസം പാക്കിസ്ഥാനിൽ വീണത് ഇന്ത്യൻ മിസൈൽ തന്നെയെന്ന് സ്ഥിരീകരണം. അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. മാർച്ച് ഒമ്പതാം തീയതി അറ്റകുറ്റപണികൾക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈൽ വിക്ഷേപണത്തിന് കാരണമെന്ന് വിശദീകരണക്കുറിപ്പിൽ പറയുന്നു. വിഷയം വളരെ ഗൗരവത്തോടെ കാണുന്നുവെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നുമാണ് സർക്കാർ മറുപടി.

കഴിഞ്ഞ ദിവസം രാത്രിയാണ് പാകിസ്ഥാൻ്റെ ഇന്റർ സർവ്വീസസ് റിലേഷൻസിന്‍റെ മേജർ ജനറൽ ബാബർ ഇഫ്തിക്കാർ ഇന്ത്യൻ മിസൈൽ പാകിസ്ഥാനിൽ വീണതായി അവകാശപ്പെട്ടത്. സംഭവത്തിൽ ഇന്ത്യൻ പ്രതിരോധന മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ആർക്കും അപകടമുണ്ടാവാത്തതിൽ ആശ്വാസമുണ്ടെന്നും പ്രതിരോധവകുപ്പ് കൂട്ടിച്ചേർത്തു. 

ഖാനേവാൽ ജില്ലയിലെ മിയാൻ ചന്നുവിലാണ് ഇന്ത്യയുടെ മിസൈൽ ചെന്ന് പതിച്ചത്. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തിൽ വിക്ഷേപിക്കപ്പെട്ടത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എട്ടുമാസത്തേക്ക് വിലക്കേർപ്പെടുത്തി നാടുകടത്തി, നിയമം ലംഘിച്ച് തിരിച്ചുവന്ന പ്രതി യുവാവിനെ കൊല്ലാൻ ശ്രമിച്ചു; പിന്നാലെ പൊലീസ് പിടിയിൽ
'പ്രിയപ്പെട്ട ക്ലിന്‍റിന്, സ്നേഹപൂർവ്വം'; ഒടുവിൽ 43 വർഷങ്ങൾക്ക് ശേഷം കിന്‍റിന് ഒരു ഗ്യാലറി ഒരുങ്ങുന്നു