തളിപ്പറമ്പിൽ നിന്ന് കാണാതായ 14 വയസുകാരനെ കണ്ടെത്തി

Published : Oct 09, 2024, 05:35 PM ISTUpdated : Oct 09, 2024, 06:04 PM IST
തളിപ്പറമ്പിൽ നിന്ന് കാണാതായ 14 വയസുകാരനെ കണ്ടെത്തി

Synopsis

കണ്ണൂർ തളിപ്പറമ്പിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി.

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പരശുറാം എക്സ്പ്രസിൽ നിന്നാണ് പൂക്കോത്ത് തെരുവിലെ 14 വയസുകാരനെ റെയിൽവേ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് മുതലാണ് കുട്ടിയെ കാണാതാകുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കുട്ടിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. 

ഇന്നലെ വൈകിട്ട് സ്കൂള്‍ വിട്ടതിന് ശേഷമാണ് കുട്ടിയെ കാണാതാകുന്നത്. സ്കൂള്‍ യൂണിഫോമില്‍ തന്നെയായിരുന്നു കുട്ടി. പിന്നീട് പക്കളത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കുട്ടിയെ കണ്ടിരുന്നു. ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു എന്നാണ് കുട്ടി പറഞ്ഞത്.  പിന്നീട് പലയിടത്തും തെരഞ്ഞെങ്കിലും കുട്ടിയെ കിട്ടിയില്ല.

ഇന്ന് രാവിലെ 11 മണിക്ക് ഇന്‍സ്റ്റയില്‍ നിന്ന് അമ്മയ്ക്ക് കുട്ടി മെസേജയച്ചിരുന്നു. താന്‍ സേഫാണെന്നും ഉടന്‍ മടങ്ങിവരുമെന്നുമാണ് അറിയിച്ചത്. ഉച്ചയോടു കൂടി വീഡിയോ കോള്‍ ചെയ്തു. മലപ്പുറത്തുണ്ടെന്നും ട്രെയിനില്‍ വരികയാണെന്നും പറ‌ഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് റെയില്‍വേ പൊലീസ് തെരഞ്ഞതും കുട്ടിയെ കണ്ടെത്തിയതും. 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K