താമരശ്ശേരിയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി; ബെം​ഗളൂരുവിലുണ്ടെന്ന് വിവരം

Published : Mar 18, 2025, 07:43 AM ISTUpdated : Mar 18, 2025, 01:10 PM IST
താമരശ്ശേരിയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി; ബെം​ഗളൂരുവിലുണ്ടെന്ന് വിവരം

Synopsis

വിവരം കർണാടക പോലീസിന് ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കർണാടക പോലീസ് താമരശ്ശേരി പോലിസിനെ വിവരമറിയിക്കുകയായിരുന്നു.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ നിന്നും കാണാതായ 13 വയസുകാരിയെ ബന്ധുവായ യുവാവിനൊപ്പം  ബംഗളൂരുവില്‍ നിന്നും കര്‍ണാടക പോലീസ് കണ്ടെത്തി. കര്‍ണാടക പോലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന്  താമരശ്ശേരി പോലീസ് ബംഗളൂരുവിന് തിരിച്ചു. അതേ സമയം പോക്സോ കേസ് പ്രതിയായ ബന്ധു അതിജീവിതയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച പരീക്ഷക്കായി സ്കൂളില്‍ പോയ പതിമൂന്നു വയസുകാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയേയാണ് കാണാതയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബന്ധുവായ യുവാവിനൊപ്പം തൃശൂരിലെത്തിയതായി കണ്ടെത്തിയിരുന്നു.  ഇരുവരുടേയും തൃശൂരില്‍ നിന്നുള്ള  സിസിടിവി ദൃശ്യങ്ങളും കിട്ടി. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതിനു പിന്നാലെയാണ്  ബംഗളൂരുവില്‍ വെച്ച് കര്‍ണാടക പോലീസ് കണ്ടെത്തിയത്.

വിവിരമറിഞ്ഞ് അന്വേഷണ സംഘം പുലര്‍ച്ചെ  ബംഗളൂരുവിന് തിരിച്ചു. അതേ സമയം പോക്സോ കേസില്‍ ജയിലിലായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം ഇരയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് കുടുംബം പറ‌ഞ്ഞു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ നിരന്തരം ഭീഷണിപ്പെടത്തിയിരുന്നതായും  പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടത്തി. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. യുവാവിനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി താമരശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം